ഈ ടിപ്പുകൾ അറിയാതെ പോയാൽ വലിയ നഷ്ടം, അടിപൊളി സൂത്രങ്ങൾ…

നിത്യജീവിതത്തിൽ ഉപകാരപ്രദമാകുന്ന നിരവധി ടിപ്പുകൾ ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജോലികൾ എളുപ്പമാക്കുവാൻ ഇത്തരം ടിപ്പുകൾക്ക് സാധിക്കുന്നു. ചില പച്ചമാങ്ങകൾ എടുക്കുമ്പോൾ അതിൽ അല്പം പുളി കൂടി പോകാറുണ്ട് എന്നാൽ അതിൻറെ പുളി കുറയ്ക്കുവാൻ ആയി അതിലേക്ക് കുറച്ചു ഉപ്പ് പുരട്ടിയതിനുശേഷം നേരിയ ചൂടുള്ള വെള്ളം അതിലേക്ക് ഒഴിച്ച് കൊടുക്കുക.

   

അതിനുശേഷം ഏകദേശം രണ്ടു മണിക്കൂർ ഓളം അങ്ങനെ തന്നെ വയ്ക്കുക മാങ്ങയുടെ പുളി മുഴുവനും ആ വെള്ളത്തിലേക്ക് ഇറങ്ങും. ഇപ്പോൾ മിക്ക ആളുകളും കുക്കറിലാണ് ചോറ് തയ്യാറാക്കുന്നത് കുറെയേറെ ഗ്യാസ് ലാഭിക്കുവാൻ കഴിയും. എന്നാൽ കുക്കറിൽ ചോറ് തയ്യാറാക്കുമ്പോൾ പലരുടെയും പരാതി ചോറ് പെട്ടെന്ന് ഒട്ടുന്നു എന്നതാണ് എന്നാൽ ഇങ്ങനെ ചെയ്താൽ ആ ബുദ്ധിമുട്ട് ഉണ്ടാവുകയില്ല.

ഒരു വിസിൽ മാത്രം എടുത്തതിനുശേഷം തീ അടച്ച് കുക്കർ തുറക്കുക. അതിനുശേഷം തന്നെ ചോറ് വാർത്ത് വെക്കേണ്ടതുണ്ട്. ഇങ്ങനെ ചെയ്യുന്ന സമയത്ത് ചോറ് കുഴഞ്ഞിട്ടുണ്ടെങ്കിൽ കുറച്ചു പച്ച വെള്ളം ഒഴിച്ച് അത് ശരിയാക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ ഗ്യാസും സമയവും ലഭിക്കുവാൻ കഴിയും. ചായ പാത്രം കഴുകിയെടുക്കുക എന്നത് കുറച്ചു പ്രയാസമുള്ള കാര്യമാണ്. എന്നാൽ ഒട്ടും തന്നെ ഉരയ്ക്കാതെ.

കല്ലുപ്പ് ഉപയോഗിച്ചുകൊണ്ട് ചായ പത്രത്തിലെ കറകൾ മുഴുവനും കളയുവാൻ സാധിക്കും. സ്ക്രബർ പോലും ആവശ്യമില്ല കൈകൊണ്ട് തന്നെ ഇത് ചെയ്യാവുന്നതാണ്. ചായ പത്രത്തിലെ കറയും അഴുക്കും എല്ലാം ഇത്തരത്തിൽ ഈസിയായി കളയാവുന്നതാണ്. ഇതിനായി സോപ്പു കൂടി ഉപയോഗിക്കേണ്ടതായി ആവശ്യമില്ല. കൂടുതൽ ടിപ്പുകൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.