സാധാരണയായി തോട്ടത്തിലും മറ്റും കാണപ്പെടുന്ന പാമ്പുകൾക്ക് മറ്റ് ഭാഗങ്ങളിൽ കാണുന്ന പാമ്പുകളെക്കാൾ കൂടുതൽ വിഷമുള്ളതായി കാണാറുണ്ട്. ചില പാമ്പുകൾ ഇത്തരത്തിൽ വീടിനകത്തേക്ക് പ്രവേശിക്കുന്നതും കാണാം. ഇങ്ങനെ നിങ്ങളുടെ വീടിന്റെ ചുറ്റുഭാഗത്ത് വീടിനകത്ത് പാമ്പ് വരാൻ ഒരിക്കലും സാധ്യത ഉണ്ടാകരുത്. പാമ്പിനെ വരാനുള്ള സാധ്യതകൾ ഇല്ലാതാക്കുകയാണ് നിങ്ങൾ ശ്രദ്ധയോടെ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം.
പ്രത്യേകിച്ചും വീട്ടിൽ പാമ്പ് വരാനുള്ള സാധ്യതകൾ തോട്ടത്തിലും മറ്റും വളരുന്ന നീളമുള്ള ചെടികളും മറ്റുമാണ്. ചെടികൾ നനയ്ക്കുന്ന കൂട്ടത്തിൽ ആ ഭാഗത്ത് ഉണ്ടാകുന്ന നനവ് പാമ്പിനെ കൂടുതൽ ആകർഷിക്കും എന്നത് കൊണ്ട് തന്നെ ഒരുപാട് കാടുപിടിച്ച രീതിയിൽ ചെടികൾ വളരാതിരിക്കാൻ ശ്രദ്ധിക്കണം. വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടതും ഈ പാമ്പുകളെ അകറ്റാൻ സഹായിക്കും.
മാത്രമല്ല നിങ്ങളുടെ വീടിന്റെ പരിസരത്ത് ചെറിയ പൊത്തുകളോ മാളകളോ ഉള്ളതായി കാണുന്നു എങ്കിൽ വളരെ പെട്ടെന്ന് തന്നെ അത് അടയ്ക്കാൻ ശ്രദ്ധിക്കുക. വീടിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് വെള്ളം കെട്ടിനിൽക്കുന്ന അവസ്ഥ ഉണ്ട് എങ്കിലും അത് അല്പം കൂടുതൽ ശ്രദ്ധയോടെ ശ്രദ്ധിക്കേണ്ടതുണ്ട്. ഇങ്ങനെ വെള്ളം കെട്ടിക്കിടക്കുന്നത് പാമ്പുകളെ ആകർഷിക്കുകയും വെള്ളത്തിൽ ജീവിക്കുന്ന പാമ്പുകൾക്ക് അവിടെ വാസസ്ഥലം ആവുകയും ചെയ്യും.
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയാണ് എങ്കിൽ പാമ്പുകളെ വീടിനകത്തേക്ക് വരുന്നത് തടയാൻ സാധിക്കും. വളർത്തു മൃഗങ്ങളുടെ കൂടെ ഉണ്ട് എങ്കിലും ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. കാരണം ഇവയുടെ കാഷ്ടമോ ഭക്ഷണമോ ഈ പാമ്പുകൾക്ക് ഇഷ്ടമാണ് എന്നതുകൊണ്ട് തന്നെ ഇവ ആകർഷിക്കപ്പെടാം. തുടർന്ന് വീഡിയോ കാണാം.