വീട്ടിലെ ജനലുകളും വാതിലുകളും തുടയ്ക്കുക എന്നത് പലർക്കും മടിയുള്ള ഒരു കാര്യമാണ്. എന്നാൽ ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും ഇത് ചെയ്തില്ലെങ്കിൽ ആകെ പൊടിപിടിച്ച് അലർജി പോലുള്ള അസുഖങ്ങൾ വന്നുചേരും. പ്രത്യേകിച്ചും കുട്ടികളുള്ള വീടുകൾ ആണെങ്കിൽ ഉറപ്പായും ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും ഇവ തുടച്ചു വൃത്തിയാക്കേണ്ടി വരുന്നു. പലപ്പോഴും നമ്മൾ വിവിധതരത്തിലുള്ള ലോഷനുകളും ലിക്വിഡുകളും ഉപയോഗിച്ചാണ് ഇത് ചെയ്യാറുള്ളത്.
എന്നാൽ ഇനി അതിൻറെ ഒന്നും ആവശ്യമില്ല വളരെ എളുപ്പത്തിൽ കുറച്ചു സമയം കൊണ്ട് തന്നെ ഇത് ചെയ്തെടുക്കാവുന്നതാണ്. അതിനായി നമുക്ക് ആവശ്യമില്ലാത്ത പഴയ പാന്റോ, ബനിയനോ ചുരിദാറോ എടുക്കാവുന്നതാണ്. ഏകദേശം ഒരു 15 ഇഞ്ച് നീളത്തിൽ ഇത് മുറിച്ചെടുക്കേണ്ടതാണ്. അതിനുശേഷം മുകളിൽ നിന്നും രണ്ടിഞ്ച് വിട്ട് ചെറിയ ചെറിയ പീസുകളായി മുറിച്ചു വയ്ക്കുക.
പലപ്പോഴും ജനലുകളും വാതിലുകളും തുടക്കുമ്പോൾ ഓരോ പ്രാവശ്യവും തുണി വെള്ളത്തിൽ മുക്കി തുടയ്ക്കുക എന്നത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നാൽ ഇങ്ങനെ ചെയ്യുകയാണെങ്കിൽ അതിന്റെ ഒന്നും ആവശ്യം വരില്ല. അതിനുശേഷം ഒരു വടിയിൽ ഈ തുണി ചുറ്റി കൊടുക്കേണ്ടതാണ്. നന്നായി വലിച്ച് ചുറ്റി എടുക്കണം അല്ലെങ്കിൽ അവ പെട്ടെന്ന് ഊരി പോകാനുള്ള സാധ്യത കൂടുതലാണ്.
അത് ഉപയോഗിച്ച് വളരെ ഈസിയായി പൊടിതട്ടി കളയാവുന്നതാണ്. ഒട്ടും തന്നെ പ്രയാസമില്ലാതെ ദിവസവും അത് ഉപയോഗിച്ച് ജനലുകളും വാതിലുകളും പൊടിതട്ടുകയാണെങ്കിൽ ഇടയ്ക്കിടയ്ക്ക് തുടയ്ക്കേണ്ട ആവശ്യം വരുന്നില്ല. വെറുതെ കളയുന്ന പഴയ തുണികൾ ഇത്തരത്തിൽ ഉപയോഗിക്കുന്നതും നല്ലതാകുന്നു. കൂടുതൽ ടിപ്പുകൾ മനസ്സിലാക്കുന്നതിനായി വീഡിയോ മുഴുവനായും കണ്ടു നോക്കുക.