ഇനി കൈ കുഴയാതെ എത്ര പത്തിരി വേണമെങ്കിലും സിമ്പിൾ ആയി ഉണ്ടാക്കാം

രുചികരമായ ഒരു പലഹാരമാണ് എങ്കിലും ഉണ്ടാക്കാൻ അല്പം ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് തന്നെ പലരും മടിച്ചുനിൽക്കുന്ന ഒന്നാണ് പത്തിരി. പലപ്പോഴും വളരെ നൈസായി ഉണ്ടാക്കണം എന്നതുകൊണ്ട് ഇതിന്റെ മാവ് കുഴച്ചെടുക്കുക എന്നത് അല്പം ശ്രമകരമായ ജോലിയാണ് എന്നതുകൊണ്ടും പലരും ഇത്തരത്തിൽ പത്തിരി ഉണ്ടാക്കുന്ന ജോലിയിൽ നിന്നും പിന്മാറി നിൽക്കാനാണ് പതിവ്.

   

എന്നാൽ യഥാർത്ഥത്തിൽ പത്തിരി ഉണ്ടാക്കുക എന്നത് വളരെ എളുപ്പമുള്ള ഒരു കാര്യമാണ് എന്നത് ഈ വീഡിയോ കണ്ടാൽ നിങ്ങൾക്ക് മനസ്സിലാകും. പത്തിരിക്ക് മാവ് കുഴച്ചെടുക്കേണ്ടത് നല്ല പരുവത്തിൽ ആയില്ല എങ്കിൽ പത്തിരി നല്ലപോലെ നൈസായി പരത്തി എടുക്കാൻ സാധിക്കാതെ വരാം. എന്നാൽ ഇനി നിങ്ങൾക്ക് പത്തിരി ഉണ്ടാക്കുക എന്നത് ഒരിക്കലും ഒരു ശ്രമകരമായ ജോലിയായി മാറില്ല.

വളരെ എളുപ്പത്തിൽ വളരെ പെട്ടെന്ന് നിങ്ങൾക്കും ഇനി എത്ര പത്തിരി വേണമെങ്കിലും സിമ്പിൾ ആയി ഉണ്ടാക്കാം. ഒരു പ്രഷർ കുക്കർ ഉണ്ട് എങ്കിൽ ആവശ്യത്തിനുള്ള അരിപ്പൊടിയുടെ അളവിനെ കൃത്യമായി തന്നെ വെള്ളം ഇതിലേക്ക് ഒഴിച്ച് തിളപ്പിക്കുക. ആവശ്യത്തിന് ഉപ്പും അല്പം വെളിച്ചെണ്ണയും ഒഴിച്ച് തിളപ്പിച്ച ശേഷം ഇതിലേക്ക് അരിപ്പൊടി ഇട്ട് നല്ലപോലെ കുഴയ്ക്കാം.

ശേഷം കുക്കറിന്റെ മൂടി അടച്ചു വെക്കുക. അല്പസമയത്തിനുശേഷം മുഴുവൻ ചൂടും പോകുന്നതിനു മുൻപേ തന്നെ നിങ്ങൾക്ക് പത്തിരി പരത്തി എടുക്കാൻ സാധിക്കും. ഇനിയെങ്കിലും പത്തിരി ഉണ്ടാക്കുന്നത് ഒരു വലിയ ശ്രമകരമായ ജോലിയാണ് എന്ന് കരുതി മാറി നിൽക്കേണ്ട കാര്യമില്ല. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.