ചൂലു ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവപ്പെടാറുണ്ടോ

അടിച്ചു വാരി വൃത്തിയാക്കാൻ ചൂല് ഉപയോഗിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഇങ്ങനെ അടിച്ചു വാരുന്ന ചൂലുകളിൽ നിന്ന് അതിന്റെ നാരുകൾ പൊട്ടി വേഗം ചൂല് നശിക്കുന്നത് നിങ്ങളുടെ അനുഭവത്തിൽ ഉണ്ടായിരിക്കും. ഇത് എങ്ങനെ പരിഹരിക്കാം. ചൂലിന്റെ പൈപ്പ് ഭാഗവും ചൂലിന്റെ നാരുകളും ചേരുന്ന ഭാഗത്ത് വീതിയുള്ള ടൈപ്പ് ഉപയോഗിച്ച് രണ്ടോ മൂന്നോ തവണ ചുറ്റുക.

   

ഇങ്ങനെ ടൈപ്പ് ചുറ്റുന്നതിലൂടെ നാരുകൾ ഒടിഞ്ഞു പോകുന്ന അവസ്ഥ ഒഴിവാക്കാം . കൂടാതെ പുതിയ ചൂല് വാങ്ങുമ്പോൾ പലരും നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നമാണ് അതിന്റെ തൊങ്ങലുകൾ കൊഴിയുന്നത്. ഇത്തരത്തിൽ ചൂലിൽ നിന്നും പൊടി വീഴുന്നതിലൂടെ അടിച്ചു വാരിയ ഭാഗം വീണ്ടും വൃത്തികേടായി തന്നെ കിടക്കാറുണ്ട്. ഇത് ഒഴിവാക്കാനായി പുതിയ ചൂല് വാങ്ങിയ ഉടനെ തന്നെ മുടി ചീകുന്ന ചീർപ്പ് ഉപയോഗിച്ച് ചൂലിന്റെ നാരുകൾ വൃത്തിയാക്കുക.

ഇങ്ങനെ ചെയ്യുന്നതിലൂടെ അധികമായി നിൽക്കുന്ന തൊങ്ങലുകൾ കൊഴിഞ്ഞു പോവുകയും അടിച്ചുവാരുമ്പോൾ വൃത്തിയോടെ ഇരിക്കുകയും ചെയ്യും. വീട്ടിൽ നമ്മൾ നേരിടുന്ന മറ്റൊരു ബുദ്ധിമുട്ടാണ് ടൈപ്പ് ചുറ്റിയശേഷം അതിന്റെ അഗ്രഭാഗം അറിയുന്നതിനുള്ള ബുദ്ധിമുട്ട്. ഇത് ഒഴിവാക്കുന്നതിനായി ടൈപ്പിന്റെ ഉപയോഗം കഴിഞ്ഞ ശേഷം അതിന്റെ അറ്റത്ത്.

ടൂത്ത് പിക്ക്, ബഡ്സ്, ഈർക്കിൽ ഇവയിൽ ഏതെങ്കിലും ഒന്ന് വെച്ച ശേഷം ടൈപ്പിന്റെ തുമ്പ് ഒട്ടിച്ച് വയ്ക്കുക. ഇത്തരത്തിലുള്ള ചെറിയ കാര്യങ്ങൾ ആയിരിക്കും ചിലപ്പോൾ നിങ്ങളെ വീട്ടിലുള്ള പ്രത്യേകമായ ഒരു പോസിറ്റിവിറ്റിക്ക് കാരണമാകുന്നത്. നിങ്ങളുടെ വീടിനകത്തുള്ള പല ജോലികളും അനഗ്നെ വളരെ ഈസി ആക്കി മാറ്റാം. ഒരുപാട് കഷ്ടപ്പെടാതെ പലതും ചെയ്തു തീർക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവണായി കണ്ടു നോക്കാം.