ഇനി സമയം കളയണ്ട ഒരു മാസത്തേക്കുള്ളത് ഇപ്പോൾ തന്നെ തയ്യാറാക്കാം.

അടുക്കളയിൽ പാചകം ചെയ്യുന്ന സമയത്ത് ഏറ്റവും കൂടുതലായി വൃത്തിയാക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് ചുവന്നുള്ളി വെളുത്തുള്ളി ഇഞ്ചി പോലുള്ളവ തന്നെ ആയിരിക്കും. അതുകൊണ്ടുതന്നെ ചില ആളുകൾ എങ്കിലും ഇത്തരത്തിലുള്ള വസ്തുക്കൾ മുൻപേ കൂട്ടി തയ്യാറാക്കി വൃത്തിയാക്കി സൂക്ഷിക്കുന്ന ഒരു രീതി കാണാറുണ്ട്. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ ചുവന്നുള്ളി വെളുത്തുള്ളി ഇഞ്ചി എന്നിവ മുന്നേ കൂട്ടി വൃത്തിയാക്കി തൊലി കളഞ്ഞ് സൂക്ഷിക്കുന്ന ഒരു രീതി ഉണ്ട് എങ്കിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

   

പ്രത്യേകിച്ചും ഇങ്ങനെ നിങ്ങൾ ഇഞ്ചി വെളുത്തുള്ളി എന്നിവയൊക്കെ വൃത്തിയാക്കുന്ന സമയത്ത് ഇക്കാര്യം കൂടി അറിയുകയാണെങ്കിൽ നിങ്ങൾ ചെയ്യുന്ന ഈ ജോലിയെ കൂടുതൽ എളുപ്പത്തിൽ ചെയ്തുതീർക്കാൻ സഹായിക്കും. ഇതിനായി ആദ്യമേ ഇഞ്ചിയും വെളുത്തുള്ളിയും ചുവന്നുള്ളിയും എല്ലാം വ്യത്യസ്തങ്ങളായ പാത്രങ്ങളിൽ അല്പം വെള്ളത്തിൽ നല്ല പോലെ മുക്കി വയ്ക്കുക.

കുറഞ്ഞത് അരമണിക്കൂറിന് ശേഷം എങ്കിലും ഇത് എടുത്ത് കൈകൊണ്ട് നല്ലപോലെ തിരുമ്മിയാൽ തന്നെ തൊലി വളരെ പെട്ടെന്ന് പൊളിഞ്ഞു പോകുന്നത് കാണാം. ഈ രീതിയിൽ തൊലി മുഴുവനും കളഞ്ഞെടുത്ത ശേഷം ഇവ ഇഞ്ചിയും വെളുത്തുള്ളിയും മിക്സി ജാറിൽ നല്ലപോലെ അരച്ച് പേസ്റ്റ് രൂപത്തിൽ ആക്കിയശേഷം.

പരന്ന ഒരു പ്ലേറ്റിൽ നല്ലപോലെ ഒതുക്കി പരത്തി വെച്ചശേഷം ഫ്രീസറിനകത്ത് വെച്ച് കുറച്ചുനേരത്തേക്ക് ഫ്രീസ് ആക്കി എടുക്കാം. ഇത് ഇനി ചെറിയ പീസുകൾ ആക്കി മുറിച്ച് ഒരു സിപ്പ് ലോക്ക് കവറിലോ ബോക്സിലും ആക്കി സൂക്ഷിക്കാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.