വീടുകളിൽ വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന കുറച്ച് സൂത്രപ്പണികൾ പരിചയപ്പെടാം

കുക്കറിൽ സാധനങ്ങൾ വേവിക്കുമ്പോൾ പലർക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് അതിലെ വെള്ളം ചീറ്റി കുക്കറിന് മുകളിൽ വരുന്നത്. ഇത് ഇല്ലാതാക്കാൻ ഒരു എളുപ്പവഴിയുണ്ട്. കുക്കറിൽ സാധനങ്ങൾ വേവിക്കാനായി വയ്ക്കുമ്പോൾ തന്നെ അതിന്റെ ഉള്ളിൽ ഒരു ചെറിയ കറി പാത്രം വയ്ക്കുക. വെള്ളം ചീറ്റുന്ന സമയത്ത് പുറത്തേക്ക് വരാതെ ആ വെള്ളം ഈ കറിപ്പാത്രത്തിൽ നിറയുന്നു .

   

ഇതുമൂലം കുക്കറിന്റെ മൂടിയുടെ മുകളിൽ വരുന്ന കറ നമുക്ക് ഒഴിവാക്കാം. പലർക്കും വളരെ പ്രിയപ്പെട്ട ഒരു ഭക്ഷണ വിഭവമാണ് സോയ ചങ്ക്സ് . പക്ഷേ ഇതിന്റെ ഒരു ഉളുമ്പ് നാറ്റം പലർക്കും ഇഷ്ടപ്പെടാറില്ല. ഈ ദുർഗന്ധം ഒഴിവാക്കാനായി ഒരു വിദ്യ പ്രയോഗിക്കാം . സോയാ ചങ്ക്സ് നമ്മൾ വെള്ളത്തിൽ വേവിക്കുകയോ ചൂടുവെള്ളത്തിൽ ഇട്ട് കുതിർക്കാൻ വക്കുകയോ ചെയ്യാറുണ്ട്.

കുതിർക്കാൻ ഇടുന്ന സമയത്ത് സമയത്ത് മൂന്ന് സ്പൂൺ പാലും മൂന്നല്ലി വെളുത്തുള്ളി ചതച്ചതും ഇതിൽ ചേർക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ സോയാചങ്ക്സിന്‍റെ മണം നമുക്ക് ഇല്ലാതാക്കാം. സ്റ്റീലിന്റെ കുപ്പികൾ,ഫ്ലാസ്ക് തുടങ്ങിയവയുടെ പുറംഭാഗം കറപിടിച്ച് വൃത്തികേടായി ഇരിക്കുന്നുണ്ടെങ്കിൽ ഇതിന്റെ ചുറ്റും അല്പം കോൾഗേറ്റ് പേസ്റ്റ് തേച്ച് നനവില്ലാത്ത കോട്ടൺ ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കുക.

വീടിനകത്തോ ബാത്റൂമിലോ ഉള്ള ദുർഗന്ധം ഒഴിവാക്കാ നായി രണ്ട് ലയർ ഉള്ള മാസ്കിന്റെ ഒരു ഭാഗത്ത് ഒരു ചെറിയ കീറൽ ഉണ്ടാക്കി ഒരു കോട്ടനിലോ ചകിരിയിലോ അല്പം കംഫർട്ട് ഒഴിച്ച് ഈ മാസ്കിനുള്ളിൽ വച്ച് വീടിനുള്ളിൽ എവിടെയെങ്കിലും തൂക്കിയിടുക. വീടിനകത്തെ ദുർഗന്ധം ഇല്ലാതാക്കാം. തേങ്ങ വെട്ടിയശേഷം ഉപയോഗിക്കാത്ത ഭാഗം ചീത്തയാകാതെ ഇരിക്കാൻ അതിനുമുകളിൽ ഉപ്പു പുരട്ടുകയോ വിനാഗിരി പുരട്ടുകയോ ചെയ്താൽ മതിയാകും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടുനോക്കാം.