ബാത്റൂമിലെ ദുർഗന്ധം നിങ്ങൾക്ക് ഒരു തലവേദനയാണോ

പല വീടുകളിലെയും വീട്ടമ്മമാരുടെ പ്രധാന പ്രശ്നമാണ് ബാത്റൂമിൽ എന്നും വമിക്കുന്ന ദുർഗന്ധം . ബാത്റൂമിലെ ദുർഗന്ധം കാരണം അതിഥികൾ വീട്ടിൽ വരുമ്പോൾ നമ്മൾ ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്. ഇതിന് ഒരു പോംവഴി ഉണ്ട്. അടുക്കളയിൽ നാം ഉപയോഗിക്കുന്ന രണ്ട് വസ്തുക്കൾ ഉപയോഗിച്ച് ബാത്റൂമിൽ നിന്നും വമിക്കുന്ന ഈ ദുർഗന്ധo നമുക്ക് പരിഹരിക്കാം.

   

ഒരു സ്പൂൺ ബേക്കിംഗ് സോഡയും 3 സ്പൂൺ വിനാഗിരിയും മാത്രമേ നമുക്ക് ഇതിന് ആവശ്യമായി വരുന്നുള്ളൂ. വളരെ എളുപ്പത്തിൽ തന്നെ ഈ രണ്ടു വസ്തുക്കൾ ഉപയോഗിച്ച് ബാത്റൂമിലെ ചീത്ത ദുർഗന്ധം നമുക്ക് മാറ്റിയെടുക്കാം. ബാത്റൂമിന്റെ ഫ്ലഷ്ടാങ്ക് തുറന്ന് അതിലേക്ക് ഒരു സ്പൂൺ ബേക്കിംഗ് സോഡയും മൂന്ന് സ്പൂൺ വിനാഗിരിയും ചേർത്തു കൊടുക്കുക. ഓരോ തവണ ഫ്ലാഷ് ചെയ്യുമ്പോഴും ബേക്കിംഗ് സോഡയും വിനാഗിരിയും ചേർന്ന ഈ മിശ്രിതം.

ടോയ്ലറ്റിലെ ദുർഗന്ധം വമിക്കുന്നതിനുള്ള സാഹചര്യം ഇല്ലാതാക്കുന്നു. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം നമ്മൾ ഇത് ചെയ്താൽ മതിയാകും. ഇതിന്റെ ഫലം കുറച്ചുനാൾ നീണ്ടുനിൽക്കും . ഇത്തരത്തിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ബാത്റൂമിൽ നിന്നും ലഭിക്കുന്ന ദുർഗന്ധം ഒഴിവാക്കാൻ സാധിക്കും. മാത്രമല്ല ടോയ്ലറ്റ് എപ്പോഴും വൃത്തിയോടെ ഇരിക്കുകയും ചെയ്യും.

നിങ്ങൾക്കും രീതിയിൽ നല്ല കൂടുതൽ ക്ലീനിങ് ടിപ്പുകൾ സ്വന്തമാക്കാം. നിങ്ങളുടെ വീടും കൂടുതൽ ക്ലീൻ ആയി വെക്കാം. മനോഹരമായ വീടുകൾ നിങ്ങൾക്കും സ്വന്തമാക്കാം. എപ്പോഴും നിങ്ങളുടെ ബാത്റൂമുകൾ ഇനി വൃത്തിയായി സൂക്ഷിക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.