ഇനി കരിപിടിച്ച അടുക്കള വെട്ടി തിളങ്ങും, ഇത്രയും ഭംഗിയുള്ള ഭാഗം വീട്ടിൽ വേറെ ഉണ്ടാകില്ല

സ്ഥിരമായി ഉപയോഗിക്കുന്ന അടുക്കളയിൽ പലപ്പോഴും കരി മാത്രമല്ല എണ്ണമെഴുക്കും ഭക്ഷണത്തിന്റെ വേസ്റ്റും തെറിച്ചു ചുമരിലും മറ്റും അഴുക്കുപിടിച്ച ഓരോ അവസ്ഥ ഉണ്ടാകാറുണ്ട്. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ വൃത്തികേടായി കിടക്കുന്ന അടുക്കള ചുമരുകളും ടൈലുകളും ഉണ്ട് എങ്കിൽ വളരെ എളുപ്പത്തിൽ ഇത് വൃത്തിയാക്കാൻ സാധിക്കും.

   

പലപ്പോഴും അടുക്കളയിൽ അഴുക്കുപിടിച്ച ഇത്തരം ഭാഗങ്ങൾ വൃത്തിയാക്കാൻ ഒരുപാട് ഉരച്ച് കഷ്ടപ്പെടുന്ന ആളുകൾ നമുക്കിടയിൽ ഉണ്ടാകും. എന്നാൽ വളരെ എളുപ്പത്തിൽ ഒട്ടും ഒരയ്ക്കാതെ സിമ്പിൾ ആയി നിങ്ങൾക്കും നിങ്ങളുടെ അടുക്കളയിൽ വൃത്തികേടായ ഭാഗങ്ങൾ മനോഹരമാക്കി മാറ്റാം. എത്ര വൃത്തികേടായ അടുക്കളയും ഇനി ഭംഗിയാക്കാനും ഒപ്പം കൂടുതൽ തിളക്കമുള്ളതാക്കാനും ഇനി ഇങ്ങനെ ചെയ്തു നോക്കാം.

ഇതിനായി ഒരു കപ്പ് വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കാം. ഒരു കപ്പിലേക്ക് ഒരു ടീസ്പൂൺ തന്നെ ചേർത്ത് കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ശേഷം ഇതിലേക്ക് അല്പം വിനാഗിരി കൂടി ഒഴിക്കാം. വിനാഗിരി ഇല്ല എങ്കിൽ ചെറുനാരങ്ങ നീര് പിഴിഞ്ഞ് ചേർക്കാം. ഇത് നല്ലപോലെ ഇളക്കി യോജിപ്പിച്ച ശേഷം ഇതിലേക്ക്.

നിങ്ങൾ തുടയ്ക്കാൻ ഉദ്ദേശിക്കുന്ന തുണി ഒന്നും മുക്കി പിഴിഞ്ഞ് എടുക്കാം. ഇത് ഉപയോഗിച്ച് നിങ്ങളുടെ അടുക്കള ചുമരുകളും ടൈലുകളും നല്ലപോലെ ഒന്ന് വെറുതെ ഉരച്ചാൽ തന്നെ മുഴുവൻ അഴുക്കും പോകുന്നത് കാണാം. ആഴ്ചയിലെ രണ്ട് ആഴ്ചയിൽ ഒരിക്കലും ഇങ്ങനെ ചെയ്ത് നിങ്ങൾക്കും അടുക്കള വൃത്തിയാക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.