വസ്ത്രങ്ങൾ വടി പോലെ സ്റ്റിഫ് ആകാൻ ഒരു രൂപ പോലും ചെലവാക്കേണ്ട

പല സമയത്തും വസ്ത്രങ്ങളിലെ കഞ്ഞി പശ മുക്കുന്നതിന് വേണ്ടി പലതരത്തിലുള്ള മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ ഇത്തരത്തിലുള്ള ലിക്വിഡുകൾ വാങ്ങി ഉപയോഗിക്കുമ്പോൾ അല്പം പണച്ചിലവുണ്ട് എന്നതുകൊണ്ട് തന്നെ പലരും ഇതിൽ നിന്നും ഒഴിഞ്ഞു മാറുകയാണ് പതിവ്. ഒരു നാടൻ പ്രയോഗത്തിലൂടെയാണ് എങ്കിൽ കഞ്ഞി പശ യഥാർത്ഥത്തിൽ കഞ്ഞിവെള്ളം ഉപയോഗിച്ച് മുക്കുന്ന രീതി ഉണ്ട്.

   

എന്നാൽ ഇങ്ങനെ കഞ്ഞിവെള്ളം ഉപയോഗിച്ച് പശ മുക്കുമ്പോൾ കഞ്ഞിവെള്ളത്തിന്റെ ഒരു ദുർഗന്ധം വസ്ത്രങ്ങൾക്ക് ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. ഇത്തരത്തിൽ ഒരുതരത്തിലുള്ള മണവും ഇല്ലാതെ നിങ്ങൾക്ക് വളരെ സിമ്പിൾ ആയി ഈ ഒരു കാര്യം ചെയ്താൽ കന്നിപ്പശ മുക്കിയ പോലെ വസ്ത്രം വടിവോത്തു നിൽക്കും.

ഇതിനായി ഒരു ലിറ്റർ വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ മൈദ പൊടി ചേർത്ത് നല്ലപോലെ യോജിപ്പിച്ച ശേഷം ഒന്ന് നന്നായി ചൂടാക്കി എടുക്കാം. ഇത് തിളക്കുന്നത് വരെ ഒരിക്കലും കാത്തുനിൽക്കരുത് ചൂടായ ഉടനെ ഗ്യാസ് ഓഫ് ചെയ്ത് ഇത് ഒരു അരിപ്പയിലൂടെ മറ്റൊരു പാത്രത്തിലേക്ക് അരിച്ചൊഴിക്കാം. ശേഷം കഞ്ഞി മുക്കേണ്ട തുണി വെള്ളത്തിൽ നന്നായി മുക്കി വയ്ക്കുക. നല്ല വെയിലത്തിട്ട് ഉണക്കിയാൽ ഉറപ്പായും നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ കിട്ടും.

വസ്ത്രങ്ങൾ തേക്കുന്ന സമയത്താണ് നിങ്ങൾക്ക് ഈ രീതിയിൽ ആകാൻ വേണ്ട സ്പ്രേ ചെയ്യേണ്ടത് എങ്കിൽ പണം കൊടുത്ത് വാങ്ങേണ്ട ആവശ്യമില്ല. ഒരു ലിറ്റർ വെള്ളത്തിലേക്ക് ഒരു ടീസ്പൂൺ കോൺഫ്ലവർ ചേർത്ത് ഇളക്കിയശേഷം ഏതെങ്കിലും ഒരു അത്തർ അഞ്ചോ ആറോ തുള്ളി ഒഴിച്ചുകൊടുത്തു അരിച്ചെടുത്ത് ബോട്ടിൽ ആക്കി ഉപയോഗിക്കാം. തുടർന്ന് വീഡിയോ കാണൂ.