ഇനി നാളികേരം ഉണക്കാനും ചിരകാനോ നിൽക്കേണ്ട നല്ല ഫ്രഷ് വെളിച്ചെണ്ണ വീട്ടിൽ ഉണ്ടാക്കാം

സാധാരണയായി വീടുകളിൽ തന്നെ തയ്യാറാക്കി എടുക്കുന്ന വെളിച്ചെണ്ണയാണ് ശരീരത്തിന് ഏറ്റവും ഗുണപ്രദം എന്ന് പറയാറുണ്ട് എങ്കിലും പലരും ഇത്തരത്തിൽ നാളികേരം വെയിലത്തിട്ട് ഉണക്കിയെടുക്കുന്ന ബുദ്ധിമുട്ട് ആലോചിച്ച് ഇതിന് മെനക്കെടാതെ കടയിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന ഒരു ശീലമാണ് നാം കണ്ടിട്ടുള്ളത്.

   

എന്നാൽ നിങ്ങൾക്ക് ഇനിമുതൽ നാളികേരം എങ്ങനെ വെയിലത്തിട്ട് ഉണക്കി എടുക്കേണ്ട ഒരു ആവശ്യവുമില്ല. വളരെ എളുപ്പത്തിൽ ഉണക്കിയെടുക്കാതെ ചീരാകാതെ നിങ്ങൾക്കും നാളികേരത്തിൽ നിന്നും നല്ല ഉരുക്ക് വെളിച്ചെണ്ണ തയ്യാറാക്കാൻ സാധിക്കും. ഇങ്ങനെ നല്ല ഉരുക്കു വെളിച്ചെണ്ണ തയ്യാറാക്കുന്നതിന് വേണ്ടി കേടായ നാളികേരം പോലും ഉപയോഗിക്കാം.

ചെറുതായി മുറിച്ചെടുത്ത ശേഷം മിക്സി ജാറിൽ ഒന്ന് അരച്ചെടുത്ത് ഇതിലേക്ക് ഒരു അല്പം വെള്ളം ചേർത്ത് നല്ലപോലെ പേസ്റ്റാക്കി അരച്ച് ഒരു തുണിയിലൂടെ അരിച്ചെടുക്കാം. ഇങ്ങനെ ചെയ്തശേഷം പാൽ എടുത്ത് ഒരു പാത്രത്തിലാക്കി ഫ്രിഡ്ജിലേക്ക് സൂക്ഷിക്കാം. അല്പസമയം ഫ്രിഡ്ജിൽ വച്ചാൽ ഇതിന്റെ തെളിഞ്ഞ പാല് മുകളിൽ തന്നെ വരുന്നു. ഈ പാല് ഒരു ഫ്രൈയിങ് പാനിലോ ഉരുളിയിലോ ആക്കി നല്ലപോലെ തിളപ്പിച്ച് ഇതിന്റെ പാല് വറ്റിച്ച് എടുക്കാം.

നല്ലപോലെ ഇത് മൊരിഞ്ഞു വന്നാൽ വളരെ എളുപ്പത്തിൽ നല്ല ഉരുക്ക് വെളിച്ചെണ്ണ തയ്യാറായി കിട്ടും. ശരീരത്തിൽ പുറത്ത് പുരട്ടുന്നതിനും ഒരുപോലെ മരുന്നായും ദിവസവും രാവിലെ ഒരു ടീസ്പൂൺ ഉരുക്കു വെളിച്ചെണ്ണ കഴിക്കുന്നതും ഗുണപ്രദമാണ്. ഇതുപോലെ നിങ്ങൾക്ക് ഉപകാരപ്രദമായ മറ്റ് പല ടിപ്പുകളും ഇതിലൂടെ പരിചയപ്പെടാം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.