തലയിണ കവർ മാത്രമല്ല തലയിണയും ഇനി സിമ്പിൾ ആയി കഴുകാം

പലപ്പോഴും വീടുകളിൽ കുട്ടികൾ ഉണ്ട് എങ്കിൽ വളരെ പെട്ടെന്ന് അഴുക്കുപിടിക്കുന്ന ഒന്നാണ് ബെഡ്ഷീറ്റും കവറും ബെഡും എല്ലാം തന്നെ. എന്നാൽ അതിനേക്കാൾ ഏറെ അഴുക്കുപിടിക്കുന്ന ഒന്നാണ് തലയിണകൾ. തലയിണ കവറുകൾ നാം ഇടയ്ക്കിടെ കഴുകാറുണ്ട് എങ്കിലും തലയിണയിലെ അഴുക്ക് കളയുന്നതിന് ഒരു മാർഗവും ഇല്ല എന്നു ചിന്തിച്ചിരിക്കുന്നവരാണ് നമ്മിൽ പലരും.

   

എന്നാൽ നിങ്ങളുടെ വീട്ടിലെ എത്ര കറപിടിച്ച അഴുക്കുപിടിച്ച തലയിണയും ഇനി വളരെ വൃത്തിയായി ഒരുതരി അഴുക്കുപോലും അവശേഷിക്കാതെ കഴുകി വൃത്തിയാക്കി എടുക്കാൻ സാധിക്കും. അഴുക്ക് നല്ലപോലെ ഉണ്ടെങ്കിൽ ഇതിനെ കവറുകൾ മാറ്റിയശേഷം ഇത് കഴുകനായി എടുക്കാം. ഒരു വലിയ പാത്രത്തിൽ തലയണ മുങ്ങി ഇരിക്കുമ്പോഴും ആഴമുള്ള പാത്രം വേണം ഇതിനായി എടുക്കാൻ.

ഇങ്ങനെ ഒരു പാത്രത്തിൽ ആവശ്യത്തിന് ചൂട് വെള്ളം ഒഴിച്ച ശേഷം ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ അളവിൽ സോപ്പുപൊടി ഇട്ടു കൊടുക്കാം. ഒപ്പം ഒരു ടേബിൾ സ്പൂൺ അളവിൽ ബേക്കിംഗ് സോഡ കൂടി ചേർത്ത് ഇതിൽ ഇളക്കി യോജിപ്പിക്കാം. ഒരു തലയിണ കഴുകുന്നതിന് വേണ്ടിയാണ് ഈ ഒരു അളവ്. ശേഷം അഴുക്കുപിടിച്ച നിങ്ങളുടെ തലയിണ മടക്കിയോ.

എങ്ങനെയെങ്കിലും ഈ വെള്ളത്തിൽ മുഴുവനായും മുങ്ങി നിൽക്കുന്ന രീതിയിൽ വയ്ക്കുക. ആവശ്യമെങ്കിൽ കുറച്ചുകൂടി ചൂടുവെള്ളം ഒഴിച്ചു കൊടുക്കാം. അരമണിക്കൂറെങ്കിലും ഇങ്ങനെ മുക്കിവെച്ച് തലയിണ വാഷിംഗ് മെഷീനിലോ കൈകൊണ്ട് തന്നെ കഴുകാം. നല്ല വെയിലത്ത് തണലത്തോ വെച്ചു കൊണ്ട് ഇത് ഉണക്കിയെടുക്കുക. തുടർന്ന് വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.