മഴക്കാലമായാൽ തുണികൾ ഉണങ്ങി കിട്ടുക എന്നത് വലിയ പ്രയാസമുള്ള ജോലിയാണ്. വെയില് കുറവായിരിക്കും ഇടയ്ക്കിടെ മഴപെയ്യും എന്നതുകൊണ്ട് തന്നെ തുണികൾ ഉണക്കാൻ വളരെയധികം പ്രയാസം ഉണ്ടായിരിക്കും. എന്നാൽ നിങ്ങൾക്ക് എപ്പോഴെങ്കിലും മഴ മാറിയ സമയത്ത് ചെറിയ വെയില് വരുന്ന സമയത്ത് പോലും തുണികൾ ഉണക്കിയെടുക്കുന്നതിന് ഒരുപാട് സമയം ഓടി പായേണ്ട ആവശ്യമില്ല.
നിങ്ങളുടെ തുണികൾ അത് എത്രത്തോളം ഉണ്ട് എങ്കിലും വളരെ എളുപ്പത്തിൽ ഈ ഒരു പഴയ പ്ലാസ്റ്റിക് കുപ്പി ഉപയോഗിച്ച് ഉണക്കാനും എടുക്കാനും സിമ്പിൾ ആക്കി മാറ്റാം. അഴയിൽ നിറത്തിയിട്ട് ഇനി തുണികൾ മഴ വരുന്ന സമയത്ത് ഓടി പാഞ്ഞ് എടുക്കേണ്ട കാര്യമില്ല. കാരണം ഒരു കുപ്പിയിലെ പ്രയോഗം വഴിയായി ഒറ്റ തവണ കൊണ്ട് എത്ര വസ്ത്രങ്ങൾ വളരെ എളുപ്പത്തിൽ നിങ്ങൾക്ക് എടുക്കാം.
ഒരു പഴയ പ്ലാസ്റ്റിക് കുപ്പയുടെ പരന്ന ഭാഗത്ത് മുഴുവനായും ചെറിയ ദ്വാരങ്ങൾ ഇട്ടുകൊടുക്കുക. ശേഷം കുപ്പിയുടെ രണ്ട്അറ്റത്തും അതായത് മൂഡി ഭാഗത്ത് ഒരു ദ്വാരമിട്ട് അതിലൂടെ ഒരു കയർ കടത്തി മുകളിലേക്ക് കെട്ടിയിടാവുന്ന രീതിയിലാക്കാം. കുപ്പിയുടെ ഓരോ ദ്വാരത്തിലൂടെയും കയറു കടത്തി ഉള്ളിൽ ഒരു കെട്ട് ഇട്ടതിനുശേഷം.
ഒരു ഹാങ്ങർ ഉപയോഗിച്ച് ഓരോ വസ്ത്രവും അതിൽ തൂക്കി. ഇങ്ങനെ ചെയ്യുകയാണ് എങ്കിൽ കുപ്പിയിൽ ഒരുപാട് വസ്ത്രങ്ങൾ ഹാങ്ങറിൽ തൂക്കിയിടാനും മഴ വരുന്ന സമയത്ത് ഈ ഒരു കുപ്പി മാത്രം എടുത്ത് വീടിനകത്തേക്ക് പോയാൽ തന്നെ നനയാതെ ഇരിക്കും. തുടർന്ന് വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.