വെള്ള വസ്ത്രങ്ങളെല്ലാം ഉപയോഗിച്ച് കുറച്ചു നാളുകൾക്ക് ശേഷം പെട്ടെന്ന് തന്നെ കരിമ്പൻ പിടിച്ചു നാശമാകുന്നു. ചിലർ അത്തരം വസ്ത്രങ്ങൾ കളയുകയാണ് ചെയ്യുന്നത്. എന്നാൽ ഇനി അത്തരം വസ്ത്രങ്ങൾ കളയാതെ എളുപ്പത്തിൽ തന്നെ വൃത്തിയാക്കി എടുക്കാം. അതിനായി നിസ്സാരമായി ഈ കാര്യം ചെയ്താൽ മാത്രം മതി. ഇത് ചെയ്യുന്നത് എങ്ങനെയാണെന്ന് നോക്കാം. അതിനായി ഒരു ബക്കറ്റിലേക്ക് കുറച്ചു വെള്ളം എടുക്കുക അതിലേക്ക് ഒന്നോ രണ്ടോ ടീസ്പൂൺ ഉപ്പ് ചേർക്കുക.
അതിനുശേഷം നന്നായി അലിയിച്ച് എടുക്കുക. ശേഷം അതിലേക്ക് മൂടി ക്ലോറക്സ് ചേർക്കുക. അതിനുശേഷം കരിമ്പൻ പിടിച്ച തുണി അതിലേക്ക് മുക്കി വയ്ക്കുക. മുഴുവനായി തന്നെ മുക്കി വയ്ക്കുക. മുങ്ങി പോകുന്നില്ലെങ്കിൽ അതിനുമുകളിൽ എന്തെങ്കിലും വെയിറ്റ് വയ്ക്കുക. അതിനുശേഷം രണ്ടു മണിക്കൂർ അതുപോലെതന്നെ വയ്ക്കുക. അതിനുശേഷം എടുക്കുക ശേഷം പിഴിഞ്ഞു മറ്റൊരു ബക്കറ്റിൽ ഇട്ടുകൊടുക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിക്കുക.
അതിലേക്ക് തുണി കഴുകാനായി ഉപയോഗിക്കുന്ന ഏത് സോപ്പ് വേണമെങ്കിലും ഉപയോഗിക്കാം. ശേഷം ഒരു കൃഷി ഉപയോഗിച്ച് കരിമ്പിനുള്ള ഭാഗത്ത് നല്ലതുപോലെ തേച്ചുരച്ച് വൃത്തിയാക്കുക. അതിനുശേഷം കഴുകിയെടുക്കുക. ഇപ്പോൾ കാണാം കരിമ്പനെല്ലാം തന്നെ പോയിരിക്കുന്നത്. ക്ലോറസ് ഉപയോഗിച്ച് വസ്ത്രങ്ങൾ വൃത്തിയാക്കുന്നുണ്ടെങ്കിൽ അതിനുശേഷം സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കി എടുക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെ ക്ലോറക്സ് എടുത്ത് ഉപയോഗിക്കുമ്പോൾ കയ്യിൽ ഗൗസ് ഇടാൻ പ്രത്യേകം ശ്രദ്ധിക്കുക.
വസ്ത്രം നല്ലതുപോലെ കഴുകി വൃത്തിയാക്കിയതിനു ശേഷം നല്ല വെള്ളത്തിൽ രണ്ടുപ്രാവശ്യമെങ്കിലും കഴുകി പിഴിഞ്ഞെടുക്കുക. അതിനുശേഷം ഉണക്കാനായി മാറ്റിയെടുക്കാം. ഈ രീതിയിൽ വീട്ടിലെ എല്ലാ വെള്ള വസ്ത്രങ്ങളിലും ഉള്ള കരിമ്പന വളരെ എളുപ്പത്തിൽ തന്നെ വൃത്തിയാക്കി എടുക്കാം. എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.