ഇനി ഇങ്ങനെ ചെയ്താൽ പാറ്റയും ഉറുമ്പും ഒന്നു പോലും അവശേഷിക്കില്ല

പല സാഹചര്യങ്ങളും വീടിനകത്ത് അടുക്കളയിലോ നിങ്ങളുടെ വീട്ടിൽ ശല്യമായി വരുന്ന ചില ജീവികളാണ് പാറ്റ ഉറുമ്പ് പല്ലി എന്നിങ്ങനെയുള്ളവ. ഇത്തരത്തിൽ നിങ്ങളുടെ വീട്ടിൽ ഇത്തരം ചെറുജീവികളുടെ സാഹചര്യം ഉണ്ടാകുമ്പോൾ ഇതിനെ ഇല്ലാതാക്കാൻ പലതരത്തിലുള്ള കെമിക്കലുകൾ അടങ്ങിയ ലിക്വിഡുകളും ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്.

   

പാറ്റ ഗുളിക പോലുള്ളവ ഉപയോഗിക്കുന്നതും നിങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട് എന്നതുകൊണ്ട് തന്നെ നിങ്ങളുടെ വീട്ടിൽ ഇത്തരം ചെറുജീവികളെ ഒഴിവാക്കാൻ ഒരിക്കലും ഈ രീതികൾ ചെയ്യാതിരിക്കുന്നതാണ് ഉത്തമം. എന്നാൽ വളരെ എളുപ്പത്തിൽ നിങ്ങൾക്ക് ഈ പാറ്റകളെ വീടിനകത്തു നിന്നും ഇല്ലാതാക്കാൻ ഈ ഒരു രീതി മാത്രം ചെയ്തു നോക്കാം.

അധികം ചിലവില്ലാതെ നിങ്ങളുടെ വീട്ടിൽ തന്നെയുള്ള വസ്തുക്കൾ ഉപയോഗിച്ച് ഒരു കാര്യം ഉണ്ടാക്കാം. ഒറ്റതവണ കൊണ്ട് തന്നെ പാറ്റ പല്ലി എന്നിങ്ങനെ ഉള്ളവയെ വീടിനകത്ത് നിന്നും ഒഴിവാക്കാൻ സാധിക്കും. ഇതിനായി ഉപയോഗിക്കാത്ത ഒരു പാത്രത്തിലേക്ക് രണ്ടോ മൂന്നോ ടീസ്പൂൺ അളവിൽ ഷാമ്പു ഒഴിച്ചു കൊടുക്കാം. ഒപ്പം തന്നെ ഇതിലേക്ക് നാല് ടീസ്പൂൺ അളവിൽ വിനാഗിരി ഒഴിച്ച് കൊടുക്കാം.

വിനാഗിരി കയ്യിൽ ഇല്ലാത്ത സമയമാണ് എങ്കിൽ ഇതിന് പകരമായി ചെറുനാരങ്ങ ഉപയോഗിക്കാം. ശേഷം ഇതിലേക്ക് ഒരു ഗ്ലാസ് വെള്ളം കൂടി ഒഴിച്ചു കൊടുക്കുക. ഇത് നല്ലപോലെ ഇളക്കി യോജിപ്പിച്ച ശേഷം ഒരു പഴയ സ്പ്രേ ബോട്ടിലിൽ ആക്കി നിങ്ങൾക്ക് പല്ലി പാറ്റ എന്നിവ ഉണ്ടാകാൻ ഇടയുള്ള വീട്ടിലെ ഭാഗങ്ങളിൽ ഒഴിച്ചിടുകയും, പല്ലി പാറ്റ എന്ന ജീവികളുടെ മുകളിലൂടെ ഒഴിച്ചു കൊടുക്കുകയും ചെയ്യാം. തുടർന്ന് വീഡിയോ മുഴുവൻ കാണാം.