കത്തിയും കത്രികയും മുർചയാക്കാൻ ഇങ്ങനെ ഒരു മാറ്റം പറയാമോ

വീടുകളിൽ സാധാരണയായി ഉപയോഗിക്കുന്ന കത്തി കത്രിക പോലുള്ള ആയുധങ്ങൾ ഒരുപാട് നാളുകൾ ഉപയോഗിച്ച് കഴിഞ്ഞാൽ ഇതിന്റെ മൂർച്ച നഷ്ടപ്പെടുന്നത് കാണാറുണ്ട്. ഇങ്ങനെ മൂർച്ച നഷ്ടപ്പെടുന്ന സമയത്ത് ചാണ വയ്ക്കുന്ന ആളുകളുടെ കൈകളിലാണ് ഇത് നൽകി മൂർച്ച വെപ്പിക്കാറുള്ളത്. ഇങ്ങനെ മറ്റൊരാളുടെ കയ്യിൽ നൽകി ഇത് മൂർച്ച വെപ്പിക്കുന്ന സമയത്ത് ഒരുപാട് പണ ചിലവും ഉണ്ടാകാറുണ്ട്.

   

എന്നാൽ വളരെ എളുപ്പത്തിൽ അധികം പണം ചെലവില്ലാതെ തന്നെ നിങ്ങൾക്കും നിങ്ങളുടെ കത്തിയും കത്രികയും മൂർച്ചയാക്കാനും സാധിക്കും. നിങ്ങളുടെ വീട്ടിൽ തയ്യൽ മെഷീൻ ഉണ്ട് എങ്കിൽ ഈ കാര്യം വളരെ എളുപ്പമാകും. സാധാരണ തുണി തയ്ക്കുന്ന മെഷീനിൽ തന്നെ നിങ്ങൾക്ക് കത്തിയും കത്രികയും മൂർച്ചയാക്കാൻ സാധിക്കും.

ഇതിനായി അല്പം കട്ടിയുള്ളതും എന്നാൽ ഒരുപാട് കട്ടി ഇല്ലാത്തതുമായ പേപ്പർ നിങ്ങളുടെ തയ്യൽ മെഷീന്റെ മുകളിലുള്ള ചക്രത്തിന്റെ നീളത്തിൽ വെട്ടിയെടുക്കാം. ഇതിനെ ഒരു ഇഞ്ച് വേദി ഉണ്ടായിരിക്കുന്നതാണ് നല്ലത്. നാലോ അഞ്ചോ വൃത്തങ്ങൾ ഈ രീതിയിൽ തന്നെ വെട്ടിയെടുത്ത് ചക്രത്തിന് മുകളിൽ വച്ച് തന്നെ കൃത്യം അളവിൽ പശ വെച്ച് ഒട്ടിക്കാം.

ശേഷം ഇതിനുമുകളിൽ ആയി ഊര പേപ്പറും ഇതേ രീതിയിലും നീളത്തിലും വെട്ടിയെടുത്ത് ഒട്ടിക്കാം. നിങ്ങളുടെ കത്തിയും കത്രികയും മൂർച്ചയാക്കേണ്ട സമയങ്ങളിൽ ഈ വൃത്തം കൃത്യമായി ഒട്ടിച്ച് ഈ ചക്രത്തിന് മുകളിലായി വച്ചുകൊടുത്ത സാധാരണ തയ്യൽ മെഷീൻ ചവിട്ടിക്കൊണ്ടുതന്നെ കത്തിയും കത്രികയും മൂർച്ചയാക്കാം. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണാം.