മുടി നരയ്ക്കുക എന്നത് ഒരു വലിയ പ്രശ്നം ഒന്നുമല്ല. എന്നാൽ യഥാർത്ഥത്തിൽ ഈ നരക്കുന്ന പ്രതിഭാസം പ്രായമാകുന്നതിനു മുൻപേ തന്നെ കണ്ടു തുടങ്ങുന്നത് ഒരു വലിയ പ്രശ്നമായി മാറുന്നത്. പ്രായം കുറഞ്ഞവരിൽ പ്രത്യേകിച്ച് ചെറുപ്പം സ്കൂളിൽ പോകുന്ന കുട്ടികളിൽ പോലും ഇത്തരത്തിൽ അകാലനര എന്ന അവസ്ഥ കാണുന്നത് അല്പം മാനസിക പ്രയാസം ഉണ്ടാക്കുന്ന ഒന്നാണ്.
ഇത്തരത്തിലുള്ള അകാലനര ഉണ്ടാകുന്നതിന് പല കാരണങ്ങളും നിലവിലുണ്ട്. ചിലർക്ക് ജീവിതശൈലിയിൽ വരുന്ന പ്രയാസങ്ങൾ കൊണ്ടാണ് ഇത്തരത്തിൽ അകാലനര ഉണ്ടാകുന്നത്. മറ്റു ചിലർക്ക് അമിതമായ സ്ട്രെസ്സ് ടെൻഷൻ ഡിപ്രഷൻ എന്നിവയുടെ ഭാഗമായി അകാലനര ഉണ്ടാകാം. പാരമ്പര്യം ഘടകങ്ങളിൽ നിന്നും ഈ ആധാർ നര ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
നിങ്ങൾക്കും ഇത്തരത്തിലുള്ള അകാലനര ഉണ്ടാകുന്ന ഒരു സാഹചര്യം ഉണ്ടാകുന്നുണ്ടെങ്കിൽ തീർച്ചയായും ഇതിനുള്ള പരിഹാരം വീട്ടിൽ തന്നെ ചെയ്യാം. ഇത്തരത്തിൽ നിങ്ങളുടെ വീട്ടിൽ തയ്യാറാക്കി എടുക്കുന്ന ഈ എണ്ണ ഉപയോഗിച്ച് നിങ്ങളുടെ നരച്ച മുടികളെ കറുപ്പിക്കാം. ഇതിനായി ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് വെർജിൻ കോക്കനട്ട് ഓയിൽ ചേർത്തു കൊടുക്കാം.
ഇതിലേക്ക് ഒരു ടീസ്പൂൺ അളവിൽ കരിംജീരകം പൊടിച്ചത് ഇട്ട് യോജിപ്പിക്കാം. ഒപ്പം തന്നെ ഒരു ടീസ്പൂൺ അളവിൽ ഉലുവ പൊടിച്ചതും കൂടി ചേർത്തു കൊടുക്കുക. ശേഷം നിങ്ങളുടെ ആവശ്യാനുസരണം ഒന്നോ രണ്ടോ ടീസ്പൂൺ ഹെന്ന പൗഡർ ചേർത്ത് നല്ലപോലെ യോജിപ്പിക്കാം. ഒരു ദിവസം രാത്രി മുഴുവനായും ഇത് അടച്ച് സൂക്ഷിക്കുക. ശേഷം പിഴിഞ്ഞെടുത്ത് ഇത് നിങ്ങൾക്ക് ദിവസവും കുളിക്കുന്നതിന് അരമണിക്കൂർ മുൻപ് തലയിൽ പുരട്ടാം. തുടർന്ന് കൂടുതൽ അറിവിനായി വീഡിയോ മുഴുവനായും കാണുക.