ചെടികളും മരങ്ങളും പ്രകൃതിയുടെ വരദാനങ്ങളാണ്. അതുകൊണ്ടുതന്നെ ഇവർ നമുക്ക് വീണ്ടും ചുറ്റും കാണപ്പെടുന്നത് മനസ്സിനെ കുളിർമയേകുന്ന കാര്യമാണ്. എന്നാൽ യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള ചെടികളെല്ലാം തന്നെ ഒരുപോലെ ഗുണം നൽകുന്ന കാര്യങ്ങൾ അല്ല. പ്രത്യേകിച്ച് ചില മരങ്ങളും ചെടികളും നിങ്ങളുടെ വീടിന്റെ ചുറ്റുമായി കാണപ്പെടുന്നത് വലിയ ദോഷത്തിന് കാരണമാകുന്നു.
പ്രധാനമായും നിങ്ങളുടെ വീടിനകത്ത് ഉള്ള സന്തോഷവും സമാധാനവും ഇല്ലാതാക്കാനും സാമ്പത്തികമായി വലിയ ബാധ്യതകൾ ഉണ്ടാകാനും പോലും ചില മരങ്ങളുടെ സാന്നിധ്യം കാരണമാകും. ഇത്തരത്തിൽ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ദോഷം ആകാൻ ഇടയുള്ള മരങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ശീമ പ്ലാവ്. ചിലയിടങ്ങളിൽ ഇതിനെ കടപ്ലാവ് എന്നും പറയാറുണ്ട്.
ഇത് ഫലം നൽകുന്നതും കറിക്ക് ഉപയോഗിക്കാൻ ഉപയോഗപ്രദമായ ഒരു മരമാണ് എങ്കിലും ഇതിന്റെ സാന്നിധ്യം നിങ്ങളുടെ വീട്ടിൽ നെഗറ്റീവ് എനർജി വളർത്തും. സന്തോഷവും സമാധാനവും എല്ലാം നശിക്കാനും സാമ്പത്തികമായി ബാധ്യതകൾ വർധിക്കുന്നതിനും ഇത് ഇടയാക്കും. നിങ്ങൾക്കും നിങ്ങളുടെ ജീവിതത്തിന്റെ അഭിവൃദ്ധി ആഗ്രഹമുണ്ട് എങ്കിൽ ഈ മരങ്ങൾ ചുറ്റുവട്ടത്തായി ഉണ്ടെങ്കിൽ ഒഴിവാക്കാം.
അതുപോലെതന്നെയാണ് വീടിന്റെ പ്രധാന വാതിലിന്റെ നേരെ എതിർവശത്തോ വീട്ടുമുറ്റത്ത് മുള്ളുള്ള ചെടികൾ വളർത്തുന്നത്. കൂട്ടത്തിൽ ഏറ്റവും പ്രധാനം നാരകം തന്നെയാണ്. നാരങ്ങ വംശത്തിൽ പെടുന്ന ഏത് ചെടിയും നമുക്ക് വീടിന്റെ മുൻവശത്തു നിന്നും ഒഴിവാക്കാം. ഇവ വീട്ടിൽ വളരുന്നത് തന്നെ വലിയ ദോഷത്തിന് സാധ്യത വർദ്ധിപ്പിക്കും. നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും അഭിവൃദ്ധിയെല്ലാം ഉണ്ടാകണമെങ്കിൽ ഇത്തരത്തിലുള്ള ചെടികളും ശീമപ്ലാവും വീട്ടിൽ നിന്നും ഒഴിവാക്കാം.