നിങ്ങളുടെ വീട്ടിൽ ക്ലോക്ക് ഈ ദിശയിലാണോ വെച്ചിരിക്കുന്നത്, എങ്കിൽ അനുഭവിക്കാൻ തയ്യാറായിക്കോളൂ.

ഒരു മനുഷ്യ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വസ്തുക്കളിൽ ഒന്നാണ് ബ്ലോക്ക്. നമ്മുടെ ജീവിതതിലെ എല്ലാ പ്രവർത്തികളുടെയും മുഖസാക്ഷിയാണ് ക്ലോക്ക്. ജീവിതത്തിന്റെ ഓരോ സമയവും നിമിഷവും പോലും തീരുമാനിക്കുന്നത് ഈ ക്ലോക്കിന്റെ സഹായത്തോടുകൂടിയാണ്. എന്നിരുന്നാലും ചിലരെങ്കിലും ഈ ക്ലോക്ക് ഒട്ടും സൂക്ഷ്മത ഇല്ലാതെ ഉപയോഗിക്കുന്നതായി കാണപ്പെടാറുണ്ട്.

   

ക്ലോക്ക് എന്നത് നിങ്ങൾ ജീവിതത്തിൽ ഉപേക്ഷിക്കാൻ ആകാത്ത ഒരു വസ്തുവാണ് എന്നതുകൊണ്ട് തന്നെ ഇത് വളരെ വൃത്തിയായും ശുദ്ധമായും തന്നെ സൂക്ഷിക്കണം. അതിന് കൃത്യമായ സ്ഥാനങ്ങളിൽ തന്നെ അത് സൂക്ഷിക്കുക എന്നതും അതിപ്രധാനമാണ്. പ്രധാനമായും നിങ്ങളുടെ വീടിന്റെ വടക്ക് ഭിത്തിയിൽ തെക്ക് ദർശനമായി നിങ്ങൾക്ക് ക്ലോക്ക് സൂക്ഷിക്കാം. അതുപോലെതന്നെ കിഴക്ക് ഭിത്തിയിൽ പടിഞ്ഞാറ്.

ദർശനമായും ക്ലോക്ക് ഉപയോഗിക്കാം. ഈ രണ്ടു സ്ഥാനങ്ങളിൽ നിന്നും മാറി മറ്റ് ഏതെങ്കിലും സ്ഥാനത്ത് നിങ്ങളുടെ ക്ലോക്ക് വയ്ക്കുകയാണ് എങ്കിൽ ഇത് വലിയ തരത്തിലുള്ള ദോഷങ്ങൾ നിങ്ങൾ ജീവിതത്തിൽ ഉണ്ടാകും. ജീവിതം ഒരു തരി പോലും ആസ്വദിക്കാനോ സമാധാനമായി ജീവിക്കാനും സാധിക്കാതെ വരും. പ്രധാനമായും നിങ്ങളുടെ പ്രധാന വാതിലിന്റെ നേരെ വിപരീതമായി ക്ലോക്ക് സൂക്ഷിക്കുന്നത് വലിയ ദോഷമാണ്. ക്ലോക്കിന്റെ ചില്ലുകളിൽ പൊടിപിടിച്ചു മാറാല പിടിച്ചു ഇരിക്കുന്ന അവസ്ഥയും ദോഷം തന്നെയാണ്.

നിങ്ങളുടെ വീട്ടിൽ ഉപയോഗിക്കുന്ന ക്ലോക്ക് ഇടയ്ക്കിടെയെങ്കിലും തുടച്ചു വൃത്തിയാക്കി ഉപയോഗിക്കണം. ഉപയോഗശൂന്യമായതോ ഏതെങ്കിലും തരത്തിൽ പ്രവർത്തിക്കാത്തത് ആയിട്ടുള്ള ക്ലോക്കുകൾ വീട്ടിൽ സൂക്ഷിക്കാതിരിക്കുന്നതാണ് ഉത്തമം. ചില്ല് പൊട്ടിയതോ ഉപയോഗശൂന്യമായ ക്ലോക്കുകൾ വീട്ടിൽ സൂക്ഷിക്കുന്നത് വലിയ ദോഷത്തിന് ഇടയാക്കും. നിങ്ങൾക്കും നിങ്ങളുടെ വീട്ടിലെ ക്ലോക്കുകളിലേക്ക് ഒന്ന് നോക്കി വൃത്തിയാക്കാം.

Leave a Reply

Your email address will not be published. Required fields are marked *