ഒരു മനുഷ്യൻ ജന്മത്തിന്റെ ഏറ്റവും ആദ്യം രൂപപ്പെടുന്ന അവയവമാണ് ഹൃദയം. ഹൃദയത്തിന്റെ മിടിപ്പിന് അനുസരിച്ച് ആണ് അവന്റെ ജീവിതവും തീരുമാനിക്കപ്പെട്ടിരിക്കുന്നത്. ഇന്നത്തെ ജീവിതശൈലിയ ആളുകൾക്ക് ഒരുപാട് തരത്തിലുള്ള രോഗാവസ്ഥകൾ വന്നുചേരുന്നു. പിതാവായ ആന്തരിക അവയവങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ഈ രോഗാവസ്ഥകൾ മൂലം സംഭവിക്കുന്നത്.
മനുഷ്യഹൃദയത്തെ ബാധിക്കുന്ന രീതിയിലുള്ള ഹൃദയാഘാതം പോലുള്ള അവസ്ഥകൾ ഉണ്ടാകുന്നതിന് ഇന്നത്തെ ജീവിതശൈലി ഒരു വലിയ കാരണമായി മാറിയിരിക്കുന്നു. ഒരു ദിവസം നാം കഴിക്കുന്ന ഭക്ഷണങ്ങൾ എല്ലാം വലിച്ചെടുത്ത് ശരീരത്തിന്റെ പല ഭാഗങ്ങളിലായി ഇത് ആകീരണം ചെയ്യപ്പെടുന്നു. ലിവർ കിഡ്നി എന്നിങ്ങനെയുള്ള അവയവങ്ങളിലാണ് ഏറ്റവും അധികം കൊഴുപ്പും ഗ്ലൂക്കോസും അടിഞ്ഞുകൂടുന്നത്.
എങ്കിലും രക്തക്കുഴലുകളുടെ വ്യാസം കുറയുന്നതിനും ഈ കൊഴുപ്പ് കാരണമാകുന്നുണ്ട്. അമിതമായി കൊഴുപ്പുള്ള മാംസാഹാരങ്ങളിൽ നിന്നും നമ്മുടെ ഇഷ്ടഭക്ഷണമായ കാർബോഹൈഡ്രേറ്റിൽ നിന്നും വലിച്ചെടുക്കപ്പെടുന്ന രൂപമാറ്റം സംഭവിച്ചു രക്തക്കുഴലുകളിൽ ഒട്ടിപ്പിടിക്കുന്നു. ഇങ്ങനെ രക്തക്കുഴലുകളുടെ ഭിത്തികളുടെ കട്ടി കൂടി വരുംതോറും രക്തക്കുഴലിലൂടെ രക്തം പ്രവഹിക്കാനുള്ള ഗ്യാപ്പ് കുറയുകയും ഇതിലൂടെ ഓക്സിജൻ ശരിയായി പോകാതെ വരികയും ചെയ്യുന്നു.
ഇതിന്റെ ഭാഗമായി ഹൃദയപേശികൾക്ക് രക്തം എത്താതെ വരുന്നത് മൂലം ഹൃദയാഘാതം ബ്ലോക്ക് എന്നിവയ്ക്ക് സാധ്യത വർദ്ധിക്കും. ഫാറ്റി ലിവർ പോലുള്ള അവസ്ഥകൾ ഉണ്ടാകുന്നതും ഈ കാരണങ്ങൾ കൊണ്ട് തന്നെയാണ്. 50 വയസ്സ് പ്രായം കഴിഞ്ഞ് ആളുകൾക്കെല്ലാം ഇത്തരത്തിൽ ഹൃദയാഘാതം വന്നു മരിക്കുന്നതും ഈ ഒരു കാരണമാണ്. സ്ത്രീകൾക്ക് പ്രായം 50 നോട് അടുക്കുമ്പോൾ അവരുടെ ആർത്തവവിരാമം സംഭവിക്കുന്നതും ഇത്തരത്തിലുള്ള ഹൃദയാഘാതം പോലുള്ള അവസ്ഥകൾ ഉണ്ടാക്കാൻ സാധ്യത വർദ്ധിപ്പിക്കുന്നു .