നിങ്ങളുടെ മുടിയിഴകൾ ഇനി കൂടുതൽ ഇടതൂർന്നതാകും, പുതിയ മുടിയിഴകൾ കിളിർത്തു വരും. കൈകൊണ്ട് പിടിച്ചാൽ ഒരുങ്ങാത്തത്ര മുടി വളരും.

തലമുടി വളർന്നു കിട്ടുക എന്നത് പലപ്പോഴും പ്രയാസകരമായ ഒരു കാര്യമാണ്. പല സാഹചര്യങ്ങൾ കൊണ്ടും ആളുകൾക്ക് മുടികൊഴിച്ചിൽ ഉണ്ടാകുന്നതും ഇന്ന് സാധാരണമായി തന്നെ കാണുന്നു. ആളുകളിൽ ഉണ്ടാകുന്ന ഇത്തരം മുടി കൊഴിച്ചിലിന് പല കാരണങ്ങളും ഉണ്ടാകും. എന്നാൽ ഏതു കാരണങ്ങൾ കൊണ്ടാണ് എങ്കിലും മുടി ഓരോന്നായി കൊഴിഞ്ഞു പോകുന്നത് .

   

മനസ്സിനെ ഒരുപാട് വിഷമം ഉണ്ടാക്കുന്ന കാര്യമാണ്. നിങ്ങൾക്ക് ഇത്തരത്തിലുള്ള മുടികൊഴിച്ചിൽ മൂലം തലയിലെ മുടിയുടെ എണ്ണം കുറഞ്ഞു പോയി എങ്കിൽ തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു നല്ല മാർഗ്ഗം പരിചയപ്പെടാം. ഇതിനായി ഒരു സബോള മാത്രമാണ് ആവശ്യമായി വരുന്നത്. സബോളക്ക് പകരമായി ചുവന്നുള്ളി ഉപയോഗിക്കാമോ എന്ന് പലർക്കും സംശയമുണ്ടാകും.

ചുവന്നുള്ളിക്ക് സബോളേക്കാൾ ഒരുപാട് ഗുണങ്ങൾ കൂടുതലുണ്ട് എങ്കിലും ഈ പ്രയോഗത്തിന് സബോള തന്നെയാണ് ഉത്തമം. ഒരു സബോള മിക്സി ജാറിലിട്ട് നല്ലപോലെ അരച്ച് പേസ്റ്റ് രൂപമാക്കിയെടുക്കുക. ഇതിലേക്ക് ഉണക്ക നെല്ലിക്ക ചതച്ചുചേർത്ത് കാച്ചിയെടുത്ത വെളിച്ചെണ്ണ ഒന്നോ രണ്ടോ ടീസ്പൂൺ ചേർത്തു കൊടുക്കാം. ശേഷം ഇവ രണ്ടും നല്ലപോലെ യോജിപ്പിച്ച് എടുത്ത് നിങ്ങളുടെ തലയോട്ടിയിൽ നല്ലപോലെ മസാജ് .

ചെയ്തു കൊടുക്കുക. സബോളയും ഉണക്ക നെല്ലിക്കയുടെ വെളിച്ചെണ്ണയും നിങ്ങളുടെ തലമുടിയിൽ വലിയ ആരോഗ്യ ഗുണങ്ങൾ വളർത്തുകയും പുതിയ മുടിയിഴകൾ കിളിർത്തു വരികയും ചെയ്യും. മാസത്തിൽ നാലു തവണ എന്ന രീതിയിൽ ആഴ്ചയിൽ ഒരുതവണ വെച്ച് നിങ്ങൾക്ക് ഇത് പ്രയോഗിക്കാം. പുരുഷന്മാർക്കും സ്ത്രീകൾക്കും ഇത് ഒരുപോലെ ഉപയോഗിക്കാവുന്ന മാർഗമാണ്. ഇതിലൂടെ നിങ്ങളുടെ തലമുടി ഒരുപാട് കട്ടിയായി വളർന്നു വരും.

Leave a Reply

Your email address will not be published. Required fields are marked *