ഏതൊരു ശാസ്ത്രത്തെയും പോലെ ഒരുപാട് പ്രത്യേകതകളും പ്രാധാന്യവുമുള്ള ശാസ്ത്രമാണ് തൊടുകുറി ശാസ്ത്രം. ഈ തൊടുപുറി ശാസ്ത്രപ്രകാരം നിങ്ങൾ നിലനിൽക്കുന്ന ഒരു ചിത്രം നിങ്ങളുടെ ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു എന്നാണ് പറയപ്പെടുന്നത്. ഇത്തരത്തിൽ ഇവിടെ നാല് ഉണ്ണി കണ്ണൻ മാരുടെ വ്യത്യസ്തഭാവങ്ങളിലുള്ള ചിത്രങ്ങളാണ് നൽകിയിരിക്കുന്നത്.
കൂട്ടത്തിൽ ഏറ്റവും ആദ്യത്തേത് ആലിലയെ ശയിക്കുന്ന ഉണ്ണികണ്ണന്റെ ചിത്രമാണ്. നിങ്ങൾ ഒരുപാട് ആശയോടെ തിരഞ്ഞെടുത്തത് ഈ ചിത്രമാണ് എങ്കിൽ തീർച്ചയായും മനസ്സിൽ കുടുംബത്തിന് വളരെ വലിയ പ്രാധാന്യം കൊടുക്കുന്ന ആളുകൾ ആയിരിക്കും നിങ്ങൾ. ഏതൊരു കാര്യം പ്രവർത്തിക്കുന്നതിന് മുൻപും ഒരുപാട് ചിന്തിച്ചു കൂട്ടുന്നവർ ആയിരിക്കും. വലിയ ഒരു സുഹൃത്ത് വലയം തന്നെ നിങ്ങൾക്ക് ഉണ്ടായിരിക്കും. മറ്റുള്ളവർക്ക് വേണ്ടി എത്ര വലിയ സഹായം ചെയ്യാനും മനസ്സുള്ളവർ ആയിരിക്കും.
രണ്ടാമതായി നൽകിയിരിക്കുന്നത് താമരയിൽ ഇരിക്കുന്ന ഉണ്ണികണ്ണന്ടെ ചിത്രമാണ്. നിങ്ങൾ ഇഷ്ടപ്പെട്ട് തിരഞ്ഞെടുത്തത് ഈ രണ്ടാമത്തെ ഉണ്ണികണ്ണന്റെ ചിത്രമാണ് എങ്കിൽ തീർച്ചയായും സ്വന്തംകാലിൽ നിന്ന് മറ്റുള്ളവരെ ആശ്രയിക്കാതെ ഒന്നിനുവേണ്ടിയും ഒരാളുടെ സഹായം തേടാതെ ജീവിക്കാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും. ഈ കാരണങ്ങൾ കൊണ്ട് തന്നെ പലപ്പോഴും ഒരുപാട് തരത്തിലുള്ള തിരിച്ചടികൾ ജീവിതത്തിൽ അനുഭവിച്ചിട്ടും ഉണ്ടാകും.
മൂന്നാമതായി നൽകിയിരിക്കുന്ന ഉണ്ണികണ്ണന്റെ ചിത്രം വെണ്ണക്കട്ട് തിന്നുന്ന ഉണ്ണിക്കണ്ണൻടെതാണ്. എപ്പോഴും മനസ്സിൽ കൊച്ചുകുട്ടികളുടെ തന്നെ സമാനമായ ചിന്താഗതികൾ ഉള്ളവരായിരിക്കും ഇവർ. നാലാമതായി നൽകിയിരിക്കുന്നത് പശുക്കിടാവിനോടൊപ്പം നിൽക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രമാണ്. ഈ ചിത്രം തെരഞ്ഞെടുത്തവർ മറ്റുള്ളവരുടെ മനസ്സ് അറിഞ്ഞ് പ്രവർത്തിക്കാൻ കഴിവുള്ളവർ ആയിരിക്കും. അതുപോലെതന്നെ പറഞ്ഞ വാക്കിന് ഈശ്വരനെക്കാൾ വിലകൽപ്പിക്കുന്നവരും ആയിരിക്കും.