നിങ്ങളുടെ വീട്ടുമുറ്റത്തു നിൽക്കുന്ന ഈ ചെറിയ ചെടിയുടെ ഗുണങ്ങൾ കേട്ടാൽ നിങ്ങൾ ഞെട്ടിപ്പോകും. അത്രയേറെ ഗുണങ്ങൾ ഉള്ള ഒരു ചെടിയാണ് മുക്കുറ്റി. ചെറുതെങ്കിലും ഗുണങ്ങൾ പറഞ്ഞാൽ തീരാത്തതാണ്. ഇത്രയൊക്കെ ഗുണങ്ങളുള്ള ഈ ചെടി നിങ്ങളുടെ മുറ്റത്ത് നിൽക്കുന്നുണ്ടെങ്കിൽ അറിയാതെ പോലും ഇത് പറിച്ചെറിയാതിരിക്കുക.
ഈ മുക്കുറ്റി അതിന്റെ വേരും പൂവും ഇലയും തണ്ടും എല്ലാം നിങ്ങൾക്ക് ഉപയോഗിക്കാം. സമൂലം ഉപയോഗിക്കുക എന്നാണ് ഇങ്ങനെ ചെയ്യുമ്പോൾ പറയുന്നത്. ആസ്മാ ശ്വാസംമുട്ട് സംബന്ധമായ പ്രശ്നങ്ങൾക്കെല്ലാം തന്നെ മുക്കുറ്റി സമൂലം അരച്ചു പിഴിഞ്ഞ് അതുല്യമായ അളവിൽ തേനും ചേർത്ത് കഴിക്കുന്നത് സഹായിക്കും. ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾക്കുള്ള പരിഹാരം മാത്രമല്ല മുക്കുറ്റി .
മറ്റ് ചർമ്മത്തിൽ ഉണ്ടാകുന്ന മുറിവുകളും കുരുക്കള് പാടുകളോ പോലും മായ്ച്ചു കളയുന്നതിനും മുക്കുറ്റി അരച്ച് പേസ്റ്റ് ആക്കി പുരട്ടിയിരുന്നത് സഹായകമാണ്. അതുപോലെതന്നെ നിങ്ങളുടെ ശരീരത്തിലെ നീർക്കെട്ടുകൾക്ക് പരിഹാരമായും മുക്കുറ്റി അരച്ച് പേസ്റ്റ് ആക്കി പുരട്ടി ഇടാം. ഗർഭാവസ്ഥയിൽ ആയിരിക്കുന്ന സമയത്ത് പ്രസവാനന്തരവും മുലപ്പാൽ വർദ്ധിക്കുന്നതിന് വേണ്ടി മുക്കുറ്റി ഉപയോഗിക്കാം.
ഇതിനായി മുക്കുറ്റി പൂർണ്ണമായും അരച്ച് പിഴിഞ്ഞെടുത്ത് ഇതിന്റെ നീരിലേക്ക് ഒരു ഗ്ലാസ് പച്ചരി പാലും ചേർത്ത് നല്ലപോലെ വേവിച്ച് കഴിക്കാം. ഇങ്ങനെ ഒരുപാട് ആരോഗ്യ ഗുണങ്ങളുള്ള ഈ മുക്കുറ്റി ഒരിക്കലും നിങ്ങളുടെ ജീവിതത്തിൽ നിന്നും ഒഴിവാക്കരുത്. നിങ്ങളുടെ മുറ്റത്ത് വളരുന്ന ചെടികളുടെ കൂട്ടത്തിൽ ഇനി ഒരു മുക്കുറ്റി ചെടി കൂടി വളർത്താം. ഒരുപാട് ആയുർവേദ ഗുണങ്ങൾ ഉള്ള ചെടിയാണ് ഇത് എന്ന് മനസ്സിലാക്കി തന്നെ ഇതിനെ പരിപാലിക്കണം.