ഭക്ഷണം കഴിക്കുന്നത് പോലെ പ്രധാനമാണ് ഈ ഭക്ഷണം ദഹിച്ച് ശരീരത്തിൽ നിന്നും പുറത്തു പോകുക എന്നുള്ളത്. പലപ്പോഴും ഭക്ഷണം ദഹിക്കാതെയും ഇത് ശോധനായി വഴി പുറത്തു പോകാതെയും വരുന്നതുകൊണ്ടാണ് ശരീരത്തിൽ ഒരുപാട് തരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാകുന്നത്. പ്രധാനമായും മലബന്ധം എന്ന ബുദ്ധിമുട്ട് ഉണ്ടാകാനുള്ള കാരണം നിങ്ങളുടെ ശരീരത്തിന്റെ ചില താള പിഴവുകളാണ്.
ശരീരത്തിൽ കൃത്യമായ അളവിൽ ജലാംശം നിലനിൽക്കാതെ വരുമ്പോൾ ഇത് ഡീഹൈഡ്രേഷന് കാരണമാവുകയും ഇതിന്റെ ഭാഗമായി മലം മുറുകി ശരീരത്തിൽ നിന്നും പുറത്തു പോകാതെ കെട്ടിക്കിടക്കുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യും. ഒരു ദിവസം മലബന്ധം എന്നത് ബുദ്ധിമുട്ട് ഉണ്ടാക്കില്ല എങ്കിലും ഇത് തുടർച്ചയായി രണ്ടോ മൂന്നോ ദിവസത്തേക്ക് നിൽക്കുമ്പോൾ പിടിച്ചുനിൽക്കാൻ സാധിക്കാത്ത .
അവസ്ഥയിലേക്ക് നിങ്ങൾ തളർന്നുപോകും. അതുകൊണ്ടുതന്നെ മലബന്ധത്തിന് ഒരിക്കലും നിസ്സാരമായ ഒരു പ്രശ്നമായി പരിഗണിക്കരുത്. ദിവസവും ഏറ്റവും ചുരുങ്ങിയത് മൂന്നു ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. എങ്കിൽ മാത്രമാണ് ആവശ്യത്തിന് ശരീരത്തിൽ ജലാംശം നിലനിൽക്കു. ഇതിനായി ജലാംശം അധികമുള്ള തണ്ണിമത്തൻ കുക്കുമ്പർ കുമ്പളങ്ങ പോലുള്ളവയും ഭക്ഷണത്തിന്റെ ഭാഗമാക്കാം. കോഴിമുട്ട കഴിക്കുന്നത് ദഹന പ്രശ്നം ഉണ്ടാക്കാൻ ഇടയാക്കും എന്ന് പലരും പറയാറുണ്ട്.
എന്നാൽ നിങ്ങൾ കഴിക്കുന്ന കാർബോഹൈഡ്രേറ്റ് അളവ് കുറച്ചുകൊണ്ട് ഇത്തരത്തിൽ നല്ല ഫാറ്റുകൾ ആയ കോഴിമുട്ട തൈര് എന്നിവയെല്ലാം ഉൾപ്പെടുത്തി ഒന്ന് ശ്രദ്ധിക്കു. ഫൈബർ അടങ്ങിയ പച്ചക്കറികൾ നിത്യവും നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമായിരിക്കണം. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ ഒരു പരിധിവരെ ഈ മലബന്ധം എന്ന പ്രസ്ഥാനത്തെ പരിഹരിക്കാൻ ആകും. നിങ്ങൾക്ക് മറ്റേതെങ്കിലും രോഗത്തിന്റെ ഭാഗമായി ആണോ ഈ മലബന്ധം ഉണ്ടായിരിക്കുന്നത് എന്ന് ഒരു ഡോക്ടറുടെ സഹായത്തോടെ മനസ്സിലാക്കാം.