ചെറുതായൊന്ന് വെയില് കൊണ്ടാൽ ചിലരുടെ മുഖം വളരെ പെട്ടെന്ന് പോകുന്നത് കാണാറുണ്ട്. ഇത്തരത്തിൽ മുഖത്ത് പാടുകളും ഇരുണ്ട നിറവും വരുന്നത് അകറ്റാനും മുഖം കൂടുതൽ മനോഹരമാക്കാനും ചില ഫേസ് പാക്കുകൾ അപ്ലൈ ചെയ്യാറുണ്ട്. എന്നാൽ കെമിക്കലുകൾ അടങ്ങിയ ഫേസ് പാക്കുകൾ മുഖത്ത് പ്രയോഗിക്കുമ്പോൾ ഇത് പെട്ടെന്ന് റിസൾട്ട് നൽകും.
എന്നാൽ പിന്നീട് നിങ്ങളുടെ മുഖത്ത് ചില അലർജി പ്രശ്നങ്ങൾ ഇതുമൂലം ഉണ്ടാകാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ എപ്പോഴും മുഖത്ത് പരീക്ഷിക്കുമ്പോൾ അത് ഏറ്റവും ഗുണമേറിയത് തന്നെയാണ് എന്ന് ഉറപ്പാക്കണം. പ്രകൃതിദത്തമായ വസ്തുക്കൾ മുഖത്ത് പ്രയോഗിക്കുകയാണ് എങ്കിൽ അലർജി പ്രശ്നങ്ങളെ ഭയക്കേണ്ടതില്ല.
ഇത്തരത്തിൽ നിങ്ങളുടെ മുഖാന്തി വർധിപ്പിക്കാനും മുഖത്ത് കൂടുതൽ തിളക്കം നിലനിൽക്കാനും നിങ്ങൾക്ക് ഉപയോഗിക്കാവുന്ന നല്ല ഒരു ഫെയ്സ് പാക്ക് പരിചയപ്പെടാം. ഈ പാക്ക് തയ്യാറാക്കാൻ നിങ്ങളുടെ വീട്ടിലെ അടുക്കളയിൽ തന്നെയുള്ള വസ്തുക്കൾ ഉപയോഗിക്കാം. പ്രധാനമായും ആവശ്യമായി വരുന്നത് ഒരു തക്കാളിയാണ്. ഒരു തക്കാളി മിക്സി ജാറിൽ നല്ലപോലെ അരച്ച് പേസ്റ്റ് രൂപമാക്കി എടുക്കുക.
ഈ പേസ്റ്റിലേക്ക് ഒരു ടീസ്പൂൺ അളവിൽ തേനും കൂടി ചേർത്ത് മിക്സ് ചെയ്യാം. നിങ്ങളുടെ മുഖത്തോ ശരീരത്തിലോ കരിവാളിപ്പുള്ള ഭാഗങ്ങളിൽ ഈ പേസ്റ്റ് പുരട്ടി നല്ലപോലെ മസാജ് ചെയ്യുക. ഇങ്ങനെ തുടർച്ചയായ ദിവസങ്ങളിൽ 20 മിനിറ്റ് നേരമെങ്കിലും ചെയ്യുന്നത് നല്ല രീതിയിൽ തന്നെ നിങ്ങളുടെ മുഖം തിളങ്ങാൻ സഹായിക്കും. നിങ്ങൾക്കും മുഖം മനോഹരമാക്കി മറ്റുള്ളവരുടെ മുന്നിൽ ഷൈൻ ചെയ്യാം.