ഇത് അറിഞ്ഞില്ലെങ്കിൽ പണി പാളും ഉറപ്പാണ്

നിങ്ങൾ ഇരുമ്പ് ചീനച്ചട്ടി ഉപയോഗിക്കാറുണ്ടോ. എങ്കിൽ തീർച്ചയായും ഇത് അറിഞ്ഞിരിക്കണം. നോൺസ്റ്റിക്, സെറാമിക് പോലുള്ള ആരോഗ്യത്തിന് ഹാനികരമായ പാത്രങ്ങൾ മാറ്റി ഇന്ന് പലരും ഇരുമ്പ് ചീനച്ചട്ടി അടുക്കളയിൽ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. എന്നാൽ ഇരുമ്പ് ചീനച്ചട്ടി പുതിയതായി വാങ്ങുമ്പോൾ അതിലെ അഴുക്കും മറ്റ് രാസ പദാർത്ഥങ്ങളും കളഞ്ഞ് ഇരുമ്പ് ചീനച്ചട്ടി മയക്കിയെടുക്കാൻ ഈ വിദ്യ ഒന്ന് പ്രയോഗിച്ചു നോക്കാം.

   

ഇരുമ്പ് ചട്ടി മുങ്ങിക്കിടക്കാൻ പാകത്തിലുള്ള ഒരു പാത്രം എടുത്ത് അതിൽ ചട്ടിയുടെ മുകൾഭാഗം വരെ കഞ്ഞി വെള്ളം ഒഴിച്ച് വയ്ക്കുക..ഇങ്ങനെ മൂന്നുദിവസം തുടർച്ചയായി മുക്കി വയ്ക്കണം.അതിനുശേഷം ചീനച്ചട്ടി പുറത്തെടുത്ത് പാത്രം കഴുകാനുള്ള ഏതെങ്കിലും ഡിഷ് വാഷ് ഉപയോഗിച്ച് വൃത്തിയായി ഉരച്ച് കഴുകി എടുക്കുക. അതിനുശേഷം ചീനച്ചട്ടിയിൽ നിറയെ വെള്ളം എടുത്ത് അതിലേക്ക് ഒരു ഉരുള വാളൻ പുളി.

ചേർത്ത് അടുപ്പിൽ വെച്ച് നന്നായി തിളപ്പിക്കുക ഇങ്ങനെ തിളച്ചതിനു ശേഷം ഇവ കഴുകി കളയണം പിന്നീട് ചീനച്ചട്ടിയിൽ അല്പം വെളിച്ചെണ്ണ ഒഴിച്ച് സവാള ചെറിയ കഷണങ്ങളാക്കി മുറിച്ചത് നന്നായി മൊരിയിച്ചെടുക്കുക നല്ല ബ്രൗൺ നിറമാകുന്നത് വരെ ഇങ്ങനെ മുറിക്കണം അതിനുശേഷം നമുക്ക് ചീനച്ചട്ടി കഴുകി വൃത്തിയാക്കി ഉപയോഗിച്ചു തുടങ്ങാം.

ഇത് ആരോഗ്യപ്രദമായ ഒരു രീതിയാണ്. നിങ്ങളുടെ വീടുകളിലും ഈ രീതിയിൽ ഒക്കെ ചെയ്യാറുണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾ ഇത്തരത്തിലുള്ള കാര്യങ്ങളെക്കുറിച്ച് ബോധമുള്ള ആളുകൾ ആയിരിക്കണം. ഉറപ്പായും നിങ്ങൾക്ക് ഇത്തരത്തിൽ മനോഹരമായ ചില അറിവുകൾ ഉപകാരപ്പെടും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.