ആരോഗ്യമുള്ള തലമുടിയിലാണ് പേനും ഈരും ഉണ്ടാവുക എന്നുള്ള ഒരു തെറ്റിദ്ധാരണ പലർക്കും ഉണ്ട്. യഥാർത്ഥത്തിൽ മുടിയിഴകള് തിങ്ങിനിറയുമ്പോഴാണ് ഇതിനിടയിൽ വിയർപ്പ് താഴുന്ന് പേനും ഈരും വല്ലാതെ പെരുകുന്നത്. നിങ്ങളുടെ തലമുടിയിലും ഇത്തരത്തിൽ പേനും ഈരും നിറഞ്ഞ ഒരുപാട് ശല്യമായ അവസ്ഥ ഉണ്ടാകുന്നു എങ്കിൽ തീർച്ചയായും നിങ്ങൾക്ക് പ്രയോഗിച്ചു നോക്കാവുന്ന നല്ല ഒരു മാർഗമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ഇതിനായി നിങ്ങളുടെ വീട്ടിൽ തന്നെയുള്ള ചില വസ്തുക്കൾ ആണ് ഉപയോഗിക്കേണ്ടത്. പെൺകുട്ടികൾ പ്രത്യേകിച്ച് സ്കൂളിൽ പോകുന്ന സമയത്ത് നനഞ്ഞ മുടി ഉണങ്ങാതെ തന്നെ മടക്കി കെട്ടുന്നതുകൊണ്ട് ഇവയ്ക്കിടയിൽ ഈർപ്പവും വിയർപ്പും ഒരുപോലെ താഴ്ന്നിറങ്ങി അവിടെ പേനും, ഈരും, താരനും എല്ലാം നിറയാനുള്ള സാധ്യതകളുണ്ട്. അതുകൊണ്ടുതന്നെ സ്കൂളിൽ പോയാലും ഇവർക്ക് തലയിൽ നിന്നും കൈ എടുക്കാൻ.
നേരമുണ്ടാകില്ല. ഇത്തരത്തിലുള്ള പേനും ഈരും താരനും ഒന്നും ഇനി നിങ്ങളുടെ തലയിൽ അവശേഷിക്കില്ല. ഒന്നുപോലും അവശേഷിക്കാതെ ഇവയെ വേരോടെ പിഴുത് മാറ്റാൻ നിങ്ങൾക്ക് വീട്ടിൽ തന്നെ ഈ സ്പ്രേ തയ്യാറാക്കാം. ഇത് തയ്യാറാക്കാനായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് വെള്ളം എടുക്കുക. ഇതിലേക്ക് ഒരു സ്പൂൺ അളവിൽ കറിക്ക് ഉപയോഗിക്കുന്ന ഉപ്പ് ചേർത്തു കൊടുക്കാം.
ഒപ്പം തന്നെ ഒരു സ്പൂൺ ചൊറുക്ക കൂടി ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കാം. ശേഷം ഇത് ഒരു ചെറിയ പഴയ ബോടിലിലേക്ക് മാറ്റാം. ഇടയ്ക്കിടെ നിങ്ങളുടെ തലയിലേക്ക് ഈ സ്പ്രേ അടിച്ച് കൊടുക്കുന്നത് പേനും ഏരും കൊഴിഞ്ഞു പോകാൻ സഹായിക്കും. ഈർപ്പം ബുദ്ധിമുട്ടുള്ള ആളുകളാണ് എങ്കിൽ കുളിക്കുന്നതിനു മുൻപ് മാത്രം ഇത് തലയിൽ സ്പ്രേ ചെയ്താൽ മതി.