ഈയൊരു വസ്തുവിനെ ഇത്രയും ഗുണമുണ്ടെന്ന് നിങ്ങൾക്ക് അറിയാമായിരുന്നോ.

മുഖകാന്തി വർധിപ്പിക്കുക മുഖത്തുള്ള പാടുകൾ മാറ്റിയെടുക്കുക മുഖത്തിന്റെ പ്രായം തോന്നിക്കുന്ന ഒരു അവസ്ഥ ഇല്ലാതാക്കുക എന്നിവക്കെല്ലാം വേണ്ടി നിങ്ങളുടെ വീട്ടിലുള്ള ഒരു തക്കാളി കൊണ്ട് ഒരു പ്രയോഗം ചെയ്യാം. ഈ തക്കാളി ഇങ്ങനെ ഉപയോഗിക്കുകയാണ് എങ്കിൽ നിങ്ങളുടെ മുഖത്തിന്റെ ചർമ്മം കൂടുതൽ ചെറുപ്പമായി തോന്നും.

   

തീർച്ചയായും അധികമൊന്നും ചെലവില്ലാത്ത ഒരു പ്രവർത്തിയാണ് എന്നതുകൊണ്ട് തന്നെ നിങ്ങൾക്ക് ഒരു ആഴ്ച ഇതൊന്ന് പരീക്ഷിച്ചു നോക്കുന്നത് കൊണ്ട് കുഴപ്പമില്ലല്ലോ. ഒരു ദിവസത്തേക്ക് ഒരു തക്കാളിയുടെ പകുതിഭാഗം മാത്രം മതിയാകും. ഒരു ദിവസം ആരംഭിക്കുന്ന സമയത്ത് അവസാനിക്കുന്ന സമയത്ത് നിങ്ങൾക്ക് ഇത് ചെയ്തു നോക്കാം.

ഒരു തക്കാളിയുടെ പകുതി മുറിച്ചെടുത്ത് ആ പകുതിയെ വീണ്ടും ഒരു പകുതി മുറിച്ചെടുത്തു മുഖത്ത് 5 മിനിറ്റ് സ്ക്രബ്ബ് ചെയ്യണം. ഏതൊരു പാക്കും റെമഡിയും പരീക്ഷിക്കുന്നതിനു മുൻപും ആദ്യമേ തന്നെ നിങ്ങൾ മുഖം നല്ലപോലെ കഴുകി വൃത്തിയാക്കണം. ശേഷം സാധിക്കുമെങ്കിൽ ചെറുതായെന്ന് ആവി പിടിക്കുകയും ചെയ്യാം. തക്കാളിയുടെ പകുതിഭാഗം മുറിച്ചത് നിങ്ങളുടെ മുഖത്ത് റൗണ്ട് ഷേപ്പിൽ മസാജ് ചെയ്തു കൊടുക്കാം.

ഇങ്ങനെ ചെയ്യുന്നത് വഴി സ്കിന്നിലുള്ള ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹെഡ്സും മാറുകയും ഒപ്പം തന്നെ ചർമ്മത്തിന് നല്ല തിളക്കം ലഭിക്കുകയും ചെയ്യും. മുറിച്ച് വെച്ച മറ്റൊരു പകുതിയിലേക്ക് അല്പം തേൻ കൂടി ചേർത്ത് മുഖത്ത് പുരട്ടിക്കൊടുക്കുകയാണ് എങ്കിൽ അത് കൂടുതൽ ഫലം നൽകും. ആഴ്ചയിൽ ചുരുങ്ങിയത് നാല് ദിവസമെങ്കിലും ഇത് ചെയ്യുകയാണ് എങ്കിൽ തീർച്ചയായും നിങ്ങളുടെ മുഖം തക്കാളി പോലെ തുടുത്തതും മൃതലവും ആയി തീരും.

Leave a Reply

Your email address will not be published. Required fields are marked *