ഡോക്ടറെ കണ്ട് പണം ചിലവാക്കിയിട്ട് കാര്യമില്ല. നിങ്ങൾ തന്നെ പരിശ്രമിക്കണം വായനാറ്റം മാറാൻ.

പലർക്കും ഉള്ള ഒരു പ്രധാന പ്രശ്നമാണ് വായനാറ്റം. എന്നാൽ ഇത് മനസ്സിലാക്കാൻ ഒരുപാട് വൈകി പോകാറുണ്ട്. ഇവരിൽ നിന്നും മറ്റുള്ള ആളുകൾ അകന്നു പോകുന്നത് വഴി തന്നെ ഇത് മനസ്സിലാക്കാവുന്നതേയുള്ളു. പ്രധാനമായും ഇത്തരത്തിൽ വായിനാറ്റം ഉണ്ടാകുമ്പോൾ മനസ്സിലാക്കേണ്ട കാര്യം നിങ്ങളുടെ വായിലുള്ള പ്രശ്നം കൊണ്ട് മാത്രമല്ല ഈ ഈ പ്രശ്നം ഉണ്ടാകുന്നത്. വയറിലുള്ള പ്രശ്നങ്ങൾ കൊണ്ടുകൂടി ആണ്. നിങ്ങൾക്ക് ഒരുപാട് കനത്ത രീതിയിലുള്ള വായനാറ്റം ഉണ്ടാകുന്നു എങ്കിൽ തീർച്ചയായും നിങ്ങളുടെ ജീവിതരീതി അല്പം ഒന്ന് മാറ്റി പിടിക്കേണ്ടിയിരിക്കുന്നു.

   

ഞാൻ ദിവസവും പല്ല് തേക്കുന്നുണ്ട് എന്നിട്ടും വായ്നാറ്റം ഉണ്ടാകുന്നു എന്ന് വിഷമിച്ചിട്ട് കാര്യമില്ല. കൃത്യമായ രീതിയിൽ പല്ല് തേയ്ക്കണം. പല്ലുകൾക്കിടയിലുള്ള അഴുക്ക് കൃത്യമായി ഉരച്ചു കളയുകയോ അല്ലെങ്കിൽ നൂലുകൊണ്ട് എടുത്തു കളയുന്ന രീതിയിലോ ചെയ്യാം. ദിവസവും രാവിലെയും രാത്രി ഉറങ്ങുന്നതിനു മുൻപ് പല്ല് തേക്കണം. ഒരുപാട് മധുരമുള്ള ഭക്ഷണങ്ങളും ഒരുപാട് കൊഴുപ്പുള്ള ഭക്ഷണങ്ങളും കഴിച്ച ഉടനെ പല്ല് തേക്കാൻ ശ്രമിക്കുക.

ഇവ പല്ലുകൾക്കിടയിൽ അടിഞ്ഞുകൂടി പിന്നീട് അണുക്കൾ ആയി രൂപപ്പെടും. നിങ്ങളുടെ വയറിനകത്ത് ചീത്ത ബാക്ടീരിയകളെ സാന്നിധ്യം കൂടുന്നതും വായനാറ്റം ഉണ്ടാകാൻ കാരണമാകുന്നു. ഇത്തരത്തിലുള്ള ബാക്ടീരിയകളുടെ പ്രവർത്തനത്തിന്റെ ഫലമായി ഭക്ഷണം ശരിയായി ദഹിക്കാതെ വരുന്നതാണ് ഇതിന് കാരണം. അതുകൊണ്ട് വായനാറ്റം മാറുന്നതിനു വേണ്ടി വെറുതെ ഏലക്ക ചവച്ചത് കൊണ്ട്, ചൂയിംഗം ചവച്ചത് കൊണ്ടോ പ്രയോജനമില്ല എന്നത് മനസ്സിലാക്കുക.

കൃത്യമായ ദഹനവും ഇതിനെ ആവശ്യമാണ് എന്നത് തിരിച്ചറിയുക. വായനാറ്റം തുടർച്ചയായി അനുഭവപ്പെടുന്നു എങ്കിൽ നല്ല പ്രോബയോട്ടിക്കുകൾ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തി നല്ല ബാക്ടീരിയകളെ വളർത്തിയെടുക്കുക. ഒപ്പം വൃത്തിയായി പല്ലുകളെ സൂക്ഷിക്കുകയും ചെയ്യുക. ഇത്രയും ചെറിയ ശ്രദ്ധ നിങ്ങൾ കൊണ്ട് എങ്കിൽ തന്നെ നിങ്ങളുടെ വായനാറ്റം പെട്ടെന്ന് നിങ്ങൾ അറിയാതെ തന്നെ മാറിപ്പോകും.

Leave a Reply

Your email address will not be published. Required fields are marked *