ചർമം വല്ലാതെ വരണ്ടു പോകുന്ന ഒരു അവസ്ഥ ചില കാലാവസ്ഥകളിൽ നാം കാണാറുണ്ട്. എന്നാൽ കാലാവസ്ഥയിലുള്ള വ്യതിയാനം മാത്രമല്ല ചിലപ്പോഴൊക്കെ പാരമ്പര്യം ആയും ഡ്രൈ സ്കിൻ നമുക്ക് ഉണ്ടാകാറുണ്ട്. പ്രധാനമായും നമ്മുടെ ചർമ്മത്തിൽ ഉണ്ടാകുന്ന ഇത്തരത്തിലുള്ള ഡ്രൈനെസ് ചർമം വിണ്ടുകീറാൻ പോലും കാരണമാകാറുണ്ട്. സ്ഥിരമായി നാം കഴിക്കുന്ന മരുന്നുകളുടെ ആഫ്റ്റർ എഫക്ട് ആയി ഇത്തരത്തിൽ ഡ്രൈ സ്കിന്ന് ഉണ്ടാകാറുണ്ട്. ശരീരത്തിലെ ജലാംശം കുറയുന്നതും ഡ്രൈ സ്കിന്ന് ഉണ്ടാകാനുള്ള ഒരു പ്രധാന കാരണമാണ്.
അതുകൊണ്ടുതന്നെ ദിവസവും നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളം ആയി വെള്ളം ഉൾപ്പെടുത്തുക. ജലാംശം കൂടുതലുള്ള വെള്ളരിക്ക, തണ്ണിമത്തൻ, ഓറഞ്ച് പോലുള്ള ഭക്ഷണങ്ങളും ശീലമാക്കാം. അതുപോലെതന്നെ കറ്റാർവാഴ ഡ്രൈനെസ്സ് മാറ്റാൻ നല്ല ഒരു പരിഹാരമാർഗ്ഗമാണ്. നിങ്ങളെ ചർമം വരണ്ടുപോകുന്ന ഒരു പ്രകൃതിയാണ് ഉള്ളത് എങ്കിൽ ദിവസവും കറ്റാർവാഴ ജെല്ല് നിങ്ങളുടെ ചർമ്മത്തിൽ ഒരു മോയിസ്ചറൈസർ എന്ന രീതിയിൽ പ്രയോഗിക്കാം.
എന്നാൽ ചില ആളുകൾക്കെങ്കിലും ഈ കറ്റാർവാഴ അലർജി ഉണ്ടാക്കാറുണ്ട്. അതുകൊണ്ട് ഇത് തിരിച്ചറിഞ്ഞു മാത്രം ഉപയോഗിക്കാൻ ശ്രമിക്കുക. ഡ്രൈനെസ്സ് ഉണ്ടാക്കുന്ന രീതിയിലുള്ള മരുന്നുകളുടെ ഉപയോഗവും പരമാവധി ശ്രദ്ധിച്ച് മാത്രം ചെയ്യുക. അധികം ചൂടുള്ള വെള്ളം കുളിക്കാനായി ഉപയോഗിക്കുന്നതും ഡ്രൈനെസ്സ് കൂട്ടും. ചെറു ചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ കുളിക്കുന്നതാണ് എപ്പോഴും നല്ലത്.
എണ്ണ മയം ഉള്ളതും, ചൂട് ഒരുപാടുള്ളതും, എരിവ് കൂടുതലുള്ളതുമായ ഭക്ഷണങ്ങൾ ഡ്രൈ സ്കിൻ ഉള്ളവർ ഒഴിവാക്കുന്നതാണ് നല്ലത്.ഇത്തരം ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് വഴി തന്നെ നിങ്ങൾക്ക് നിങ്ങളുടെ ശർമത്തിന്റെ വരൾച്ചയെ നേരിടാൻ ആകും. പുറത്തേക്കിറക്കുന്ന സമയത്ത് നല്ല ഒരു മോയ്സ്ചറൈസറും സൺസ്ക്രീനും ഉപയോഗിക്കാൻ മറക്കരുത്.