ഇന്നത്തെ നമ്മുടെ ജീവിത രീതി അനുസരിച്ച് പലതരത്തിലുള്ള രോഗങ്ങളും വളരെ പെട്ടെന്ന് തന്നെ നമ്മെ ബാധിക്കുന്നുണ്ട്. ഇതിനുള്ള കാരണമായി വരുന്നത് നമ്മുടെ ശരീരത്തിനുള്ള രോഗപ്രതിരോധശേഷി വളരെ കുറഞ്ഞുപോയി എന്നതുതന്നെയാണ്. ഭക്ഷണത്തിലെ ക്രമക്കേടുകൾ കൊണ്ടുതന്നെ ഒരുപാട് ഹോർമോൺ സംബന്ധമായ രോഗങ്ങളും നമുക്ക് വരുന്നുണ്ട്. നിങ്ങൾക്കും നിങ്ങളുടെ ആരോഗ്യസ്ഥിതി നിലനിർത്താനും രോഗങ്ങളിൽ നിന്നും മുക്തി നേടുന്നതിനും നിങ്ങളുടെ ജീവിതശൈലി തന്നെയാണ് നിയന്ത്രിക്കേണ്ടതും ക്രമപ്പെടുത്തേണ്ടതും.
കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളുടെയും സാന്നിധ്യമാണ് ഇത്തരത്തിൽ ഹോർമോൺ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. പിസിഒഡി പോലുള്ള ഹോർമോൺ രോഗങ്ങളും തൈറോയ്ഡ് സംബന്ധമായ ഹോർമോൺ രോഗങ്ങളും ഇന്ന് ഒരുപാട് ആളുകൾക്ക് കാണുന്നുണ്ട്. പ്രത്യേകിച്ചും തൈറോയ്ഡ് സംബന്ധമായ രോഗങ്ങൾ ഉണ്ടാകുമ്പോൾ ശരീരത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കും. തൈറോയ്ഡ് ഗ്രന്ഥിയിലെ ഹോർമോണുകളാണ് ശരീരത്തിലെ പല അവയവങ്ങളുടെയും പ്രവർത്തനത്തെ നിയന്ത്രിക്കുന്നത്. അതുകൊണ്ട് ഈ ഹോർമോൺ കൂടുന്നതും കുറയുന്നതും ഒരുപോലെ പ്രശ്നമുണ്ടാക്കും. തൈറോയ്ഡ് ഹോർമോണുകൾ ശരീരത്തിൽ കൂടുന്ന സമയത്ത് ആ വ്യക്തി പെട്ടെന്ന് മെലിയുന്നതിനുള്ള സാധ്യത കൂടുതലാണ്.
നല്ലപോലെ ഭക്ഷണം കഴിക്കുന്നു എങ്കിൽ കോടിയും ശരീരം വല്ലാതെ ക്ഷീണിച്ചു പോകുന്ന അവസ്ഥയാണ് തൈറോയ്ഡ് കൂടുന്നതിന്റെ പ്രധാന ലക്ഷണം. എന്നാൽ നേരെ വിപരീതമാണ് തൈറോയ്ഡ് ഹോർമോൺ കുറയുമ്പോൾ സംഭവിക്കാറുള്ളത്. പച്ചവെള്ളം കുടിച്ചാലും തടിക്കുന്ന ഒരവസ്ഥയാണ് ഇതിന്റെ പ്രധാന ലക്ഷണം. നിങ്ങൾക്ക് ഇത്തരത്തിൽ ഹോർമോണുകളുടെ പ്രവർത്തനം കുറയുകയോ കൂടുകയോ ചെയ്യുന്ന സമയത്ത് ഇതിലെ തിരിച്ചറിഞ്ഞ് ഇതിനുവേണ്ട ചികിത്സകൾ നൽകുക എന്നത് തന്നെയാണ് പ്രധാനം. കൂട്ടത്തിൽ ഏറ്റവും കൂടുതലായി തൈറോയ്ടു സംബന്ധിച്ച പ്രശ്നങ്ങളുണ്ടാക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കുക.
കാബേജ് കോളിഫ്ലവർ ബ്രോക്കോളി തുടങ്ങിയവ തൈറോയ്ഡ് പ്രശ്നങ്ങൾക്ക് വിപരീതമാണ്. അമിതമായ അളവിൽ മധുരം കഴിക്കുന്നതും , അമിതമായ മൈദ ഭക്ഷണങ്ങളുടെ ഉപയോഗവും തൈറോയ്ഡ് പ്രശ്നങ്ങൾ വർധിപ്പിക്കും. ധാരാളമായി പഴങ്ങളും പച്ചക്കറികളും നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പ്രത്യേകിച്ച് ഇലക്കറികൾ കഴിക്കാൻ ശ്രമിക്കുക. കാർബോഹൈഡ്രേറ്റിനെ ചുരുക്കി രാത്രിയിലെ ഭക്ഷണം ഫ്രൂട്സ് മാത്രമാകുകയാണ് എങ്കിൽ വലിയ മാറ്റം കാണാനാകും. ശരീരഭാരം കൂടുതലുള്ളവരാണ് എങ്കിൽ ഇത് കുറയ്ക്കാനും ശ്രമിക്കണം. തൈറോയ്ഡ് പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഇതിനോടനുബന്ധിച്ച് യൂട്രസിൽ മുഴ ഉണ്ടാകുന്ന അവസ്ഥയും, കാൻസർ പോലും കാണപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ട്.