പലർക്കും ശരീരത്തിൽ കാണപ്പെടുന്ന ചില പ്രത്യേകതകൾ കൊണ്ട് തന്നെ ഒരുപാട് പ്രശ്നങ്ങൾ അനുഭവപ്പെടാറുണ്ട്. പ്രധാനമായും കണ്ണ് സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് പുറമെ നിന്നും ഒരുപാട് കാരണങ്ങൾ ഉണ്ടാകാറുണ്ട്. ചിലർക്ക് കൺപോളകളിൽ കുരുക്കൾ ഉണ്ടാകുന്നത് കാണാറുണ്ട്. കണ്ണിൽ കുരു ഉണ്ടാകുന്നതിനുള്ള ഒരു പ്രധാന കാരണമാണ് നല്ല ഐലൈനറുകൾ ഉപയോഗിക്കാത്തത്. വിലകുറഞ്ഞ മേക്കപ്പ് പ്രോഡക്ടുകൾ ഉപയോഗിക്കുമ്പോൾ കണ്ണിൽ പുരട്ടുന്ന ഐലൈനർ പോലുള്ളവ ക്വാളിറ്റി ഇല്ലാത്തവ ആകുന്നതുകൊണ്ടുതന്നെ കണ്ണിൽ ഇൻഫെക്ഷൻ ഉണ്ടാക്കാനും ഭാഗമായി കുരുക്കൾ ഉണ്ടാകാനും ഇടയാകും.
ഇത്തരത്തിൽ കണ്ണിൽ കുരുക്കൾ ഉണ്ടാകുമ്പോൾ ഇത് കാഴ്ചയെ കൂടി ബാധിക്കുന്ന അവസ്ഥയിലേക്ക് മാറാതിരിക്കാൻ ശ്രദ്ധിക്കണം. ഇന്ന് നമ്മുടെയെല്ലാം സ്ക്രീൻ ടൈം എന്ന് പറയുന്നത് വളരെ വലുതാണ്. ടിവി ലാപ്ടോപ്പ് മൊബൈൽ ഫോൺ കമ്പ്യൂട്ടർ എന്നിവയെല്ലാം നോക്കിയിരിക്കുന്നതു മൂലം, ഒരുപാട് സമയങ്ങൾ നമ്മുടെ കണ്ണുകൾക്ക് സ്ട്രെസ്സ് ഉണ്ടാക്കാനും, പെയിൻ ഉണ്ടാക്കാനും, പിന്നീട് കുരുക്കൾ ഉണ്ടാകാനും ഇടയാക്കും.
ദിവസവും കൃത്യമായി രീതിയിൽ ഉറങ്ങാതെ വരുന്നതുകൊണ്ടും കണ്ണുകൾക്ക് സ്ട്രെയിൻ വർധിക്കാനും കുരുക്കൾ ഉണ്ടാകാനുള്ള സാധ്യതകളുണ്ട്. കണ്ണുകളിൽ കുരുക്കൾ കാണപ്പെടുന്നുണ്ട് എങ്കിൽ തീർച്ചയായും നിങ്ങൾക്ക് നിങ്ങളുടെ കണ്ണുകളെ നല്ല വൃത്തിയായി കഴുക. ഇങ്ങനെ കണ്ണുകൾ കഴുകുന്നതിന് വേണ്ടി ഉപയോഗിക്കുന്ന വെള്ളത്തിൽ അല്പം മഞ്ഞൾപൊടിയും ത്രിഫലാദി ചൂർണവും ചേർത്ത് ഇളക്കണം. ഇവ ചേർത്തുള്ള വെള്ളം കൊണ്ട് നിങ്ങളുടെ കണ്ണുകൾ കഴുകുകയാണ്.
എങ്കിൽ കുരുക്കൾ ഇല്ലാതാക്കാനും കണ്ണുകൾ കൂടുതൽ കാഴ്ച ശക്തി വർധിക്കാനും. കണ്ണുകളിലെ പുറമേ കൺപോളകളിൽ ചെറിയ ഒരു കോട്ടൻ തുണി ഉപയോഗിച്ച് ചെറുചൂട് വെള്ളത്തിൽ മുക്കി ചെറുതായി ഒന്ന് മസാജ് ചെയ്തു കൊടുക്കുക. ശേഷം ത്രിഫലാദി ചൂർണ്ണം ഇരട്ടിമധുരം മഞ്ഞള്‍ എന്നിവയെല്ലാം തുല്യമായ അളവിൽ എടുത്ത് അല്പം വെള്ളത്തിൽ ചാലിച്ച് നല്ലപോലെ പേസ്റ്റ് ആക്കിയ ശേഷം കൺപോളകളിൽ ഒരു പാക്ക് ആയി പുരട്ടി ഇടാം. നിങ്ങൾ കണ്ണുകളിൽ വേദന അനുഭവപ്പെടുന്ന സമയത്ത് തന്നെ ഇങ്ങനെ ചെയ്യുകയാണ് എങ്കിൽ കുരുക്കൾ ഉണ്ടാകാതെയും കാഴ്ച ശക്തി നഷ്ടപ്പെടാതെയും രക്ഷപ്പെടാം.