പഴമക്കാർ പറഞ്ഞു കേട്ടിട്ടുള്ള ഒരു ഉത്തമമായ മരുന്നാണ് നെല്ലിക്ക. നെല്ലിക്ക വെറുതെ രസത്തിന് അല്ല നാം കഴിക്കുന്നത്. നമ്മുടെ ശരീരത്തിലെ പല കാര്യങ്ങളെയും ഒറ്റയടിക്ക് നിയന്ത്രിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. സ്ഥിരമായി ജലദോഷം കഫക്കെട്ട് ചുമ എന്നിവ ഉണ്ടാകുന്നവരാണ് എങ്കിൽ ഒരു സ്പൂൺ തേനും ചേർത്ത് ഒരു നെല്ലിക്ക കഴിക്കുന്നത് നിങ്ങളുടെ ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാം നിയന്ത്രിക്കും. നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക.
അതുകൊണ്ട് ദിവസവും ഒന്നോ രണ്ടോ നെല്ലിക്ക ചവച്ച് കഴിക്കുന്നത് ഒരുപാട് ഫലം നൽകും. ഏതൊരു പഴവർഗ്ഗവും ജ്യൂസ് ആക്കി കഴിക്കുന്നതിനേക്കാൾ കൂടുതൽ ഗുണം നൽകുന്നത് നേരിട്ട് കടിച്ച് തിന്നുന്നതാണ്. അത്തരത്തിൽ തന്നെയാണ് നെല്ലിക്കയുടെ കാര്യവും. പ്രമേഹ നിയന്ത്രണത്തിനും നെല്ലിക്ക വളരെ സഹായകമാണ്. ദിവസവും ഒരു നെല്ലിക്ക ഒന്ന് ചതച്ച് ഇതിലേക്ക് ഒരു കഷണം മഞ്ഞൾ കൂടി ചതച്ചു കഴിക്കുകയാണ് എങ്കിൽ രോഗ പ്രതിരോധ ശേഷിയും പ്രമേഹ നിയന്ത്രണവും ഒരുമിച്ച് സംഭവിക്കും.
മുടി വളർച്ചയ്ക്കും നെല്ലിക്ക ഒരുപാട് ഉപകരിക്കുന്നുണ്ട്. നെല്ലിക്ക മാത്രമല്ല ഇതിന്റെ ഇലയും നമുക്ക് തലയിലും മുടിയിലും ഉപയോഗിക്കാം.ഇതിനായി നെല്ലിക്കയും നെല്ലിക്കയുടെ ഇലയും കൂടി അല്പം വെള്ളത്തിൽ നല്ലപോലെ വെട്ടി തിളപ്പിച്ച് നിങ്ങൾ കുളിക്കുന്ന വെള്ളത്തിൽ ചേർത്ത്, ഒരാഴ്ചയെങ്കിലും കുളിച്ചു നോക്കൂ നിങ്ങൾക്ക് തീർച്ചയായും ഫലം കാണാൻ ആകും. കണ്ണുകളുടെ ആരോഗ്യത്തിനും നെല്ലിക്ക കഴിക്കുന്നത് വളരെ സഹായകമാകുന്നുണ്ട്.
നെല്ലിക്ക കഴിക്കുന്നത് തിമിരത്തെ പോലും അകറ്റി നിർത്താൻ സഹായിക്കുന്ന കാര്യമാണ്. എന്നാൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം ദിവസവും രണ്ട് നെല്ലിക്കയിൽ കൂടുതൽ കഴിക്കാതിരിക്കുക. കാരണം അമൃതമായാൽ എന്തും വിഷമാണ്. അമിതമായി നെല്ലിക്ക കഴിച്ചാൽ ഇത് കിഡ്നിയിൽ പലതരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാകും. അതുകൊണ്ട് രണ്ട് കൂടുതൽ കഴിക്കാതിരിക്കുക. നെല്ലിക്കയ്ക്ക് ഇത്രയേറെ ഗുണങ്ങൾ ഉണ്ട് എന്നറിഞ്ഞാൽ പിന്നെ ഇങ്ങനെ കഴിക്കാതിരിക്കും.