ഒരു വ്യക്തിയുടെ ജീവിതത്തിലെ പകലുകൾ ജോലി ചെയ്യുന്നതിനും രാത്രികൾ ഉറങ്ങുന്നതിനുമാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ഇങ്ങനെ ഒരു ടൈംടേബിൾ നമ്മൾ തന്നെ ഉണ്ടാക്കിയെടുക്കുന്നതാണ്. ഈ രീതി പാലിക്കുന്നത് തന്നെയാണ് നിങ്ങളുടെ തലച്ചോറിന്റെ പോലും ആരോഗ്യം നിലനിർത്തുന്നത്. ആരോഗ്യമുള്ള ഒരു വ്യക്തി ഒരു ദിവസം ഏറ്റവും കുറഞ്ഞത് എട്ടുമണിക്കൂർ നേരമെങ്കിലും ശാന്തമായി ഉറങ്ങണം എന്നാണ് പഠനങ്ങൾ. എന്നാൽ പ്രായം കൂടുന്തോറും നമ്മുടെ ആരോഗ്യസ്ഥിതി വഷളാകുന്നു എന്നതുകൊണ്ട് തന്നെ ഉറക്കവും കുറയാറുണ്ട്.
എന്നിരുന്നാലും കൂടി ആറുമണിക്കൂർ നേരമെങ്കിലും നിങ്ങൾക്ക് ഉറങ്ങാനാകണം. ഇങ്ങനെ നിങ്ങൾക്ക് നല്ല ഉറക്കം ലഭിക്കണമെങ്കിൽ നിങ്ങളുടെ രാത്രി സമയങ്ങൾ വളരെ കൃത്യമായി ക്രമപ്പെടുത്തണം. രാത്രിയിൽ നിങ്ങളുടെ ജോലി ഭാരങ്ങൾ എല്ലാം ഒഴിഞ്ഞു വയ്ക്കുക എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഓഫീസിലെയോ ജോലി സ്ഥലത്തെയോ ടെൻഷനുകൾ എല്ലാം മറന്നു പോകണം. മൊബൈല്, ടിവി എന്നിങ്ങനെയുള്ള സ്ക്രീൻ ടൈമും ഉറക്കത്തിന്റെ ഒരു മണിക്കൂർ മുൻപേ എങ്കിലും മാറ്റിവയ്ക്കാം.
ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപേ എങ്കിലും വ്യായാമം ചെയ്യുന്നതും ഒഴിവാക്കണം എന്നാണ് പറയുന്നത്. ഉറക്കത്തിനിടയ്ക്ക് വെള്ളം കുടിക്കുന്നതും അത്ര നല്ല രീതിയല്ല. നിങ്ങൾ രാത്രിയിൽ കിടക്കാൻ പോകുന്നതിനു മുൻപായി ചില കാര്യങ്ങൾ ചെയ്യണം. പ്രത്യേകമായി മനസ്സിനെ സന്തോഷം നൽകുന്ന രീതിയിലുള്ള കാര്യങ്ങളാണ് ചെയ്യേണ്ടത്. ഇതിനായി പുസ്തകങ്ങൾ വായിക്കുകയോ, മുറ്റത്തിറങ്ങി അല്പം നടക്കുകയോ, ആകാശം നോക്കി സന്തോഷിക്കുകയും, ഇഷ്ടമുള്ള പാട്ടുകളോ കഥകളൊക്കെ കേൾക്കുകയോ ചെയ്യാം. നിങ്ങളുടെ കിടപ്പുമുറികളും എപ്പോഴും മനോഹരമായി സൂക്ഷിക്കണം.
വൃത്തിയും ശുദ്ധവും ആയിരിക്കണം നിങ്ങളുടെ കിടപ്പുമുറികൾ. ഇത്തരം ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ നല്ല രീതിയിൽ നിങ്ങൾക്ക് ഉറങ്ങാനാകും. എന്നാൽ 10 മണിക്കൂറിൽ കൂടുതലായി ഒരു വ്യക്തി ഉറങ്ങുന്നതും ആരോഗ്യത്തിന് അത്ര നല്ലതല്ല. രാത്രി ജോലിക്ക് പോകുന്ന ആളുകളാണ് എങ്കിൽ സ്ഥിരമായി ഈ രീതിയിൽ ചെയ്യുന്നതുകൊണ്ട് തെറ്റില്ല. എന്നാൽ ഇടയ്ക്ക് രാത്രി ജോലി ഉള്ളവരും ഇടയ്ക്ക് ഇങ്ങനെ ജോലി ഇല്ലാത്തവരുമാണ് എങ്കിൽ ഇത് അവരുടെ തലച്ചോറിന്റെ ആരോഗ്യത്തെ പോലും ബാധിക്കും. തലച്ചോറിൽ പ്രവർത്തിക്കുന്ന ഒരു ഹോർമോൺ ആണ് നിങ്ങൾക്ക് നല്ല ഉറക്കം നൽകുന്നത്. ജീവിതശൈലിയെ ആരോഗ്യമായി ചിട്ടപ്പെടുത്തി കൊണ്ട് നിങ്ങൾക്കും നന്നായി ഉറങ്ങാം.