നമ്മുടെ ശരീരത്തിൽ ഫംഗസുകളുടെ അണുബാധ വർദ്ധിക്കുന്ന സമയത്താണ് കക്ഷത്തിലും മറ്റ് മടക്കുകളിലും കറുത്ത നിറം ഉണ്ടാകുന്നത്. എന്നാൽ ചില ആളുകൾക്ക് ഈ കറുത്ത നിറം മാത്രമല്ല ഇതിനോടൊപ്പം തന്നെ ചൊറിച്ചിലും അനുഭവപ്പെടാറുണ്ട്. മറ്റു ചിലർക്ക് ഇവിടെ ചൊറിഞ്ഞു പൊട്ടി രക്തം ഒലിക്കുന്ന പാടുകളും ഉണ്ടാകാം. ചിലർക്ക് ഇവിടെ വട്ടത്തിൽ ചെറിയ മുറിവുകൾ പോലെ കാണപ്പെടാറുണ്ട്.
ഈ ഫംഗൽ ഇൻഫെക്ഷൻ ഭാഗമായിട്ടാണ് ഉണ്ടാകുന്നത്. വട്ടച്ചൊറി എന്ന് തന്നെയാണ് ഇതിന് പറയാറുള്ളത്. വട്ടത്തിൽ കാണുന്നതു കൊണ്ടു തന്നെയാണ് ഇതിനെ വട്ടച്ചൊറി എന്ന് പറയുന്നത്. ഭക്ഷണത്തിലും നമ്മുടെ വ്യക്തി ശുചിത്വത്തിലും വരുന്ന ചില തകരാറുകൾ ആണ് ഇത്തരത്തിലുള്ള ഫംഗൽ ഇൻഫെക്ഷൻ ഉണ്ടാകാനുള്ള യഥാർത്ഥ കാരണം.
നിങ്ങളുടെ ശരീരത്തിൽ ഇത്തരത്തിൽ വട്ടത്തിലോ ചൊറിയുന്ന രീതിയിൽ ഫംഗൽ ഇൻഫെക്ഷൻ അനുഭവപ്പെട്ടാൽ തീർച്ചയായും പാലിക്കുക. കുളിച്ച് വൃത്തിയായി ആ ഭാഗം നല്ലപോലെ ഉണക്കി സൂക്ഷിക്കുക. വിയർപ്പ് മറ്റ് നനവുകളും ഉണ്ടാകുമ്പോൾ ആണ് ഈ ഇൻഫെക്ഷൻ വർദ്ധിക്കുന്നത്. നിങ്ങൾക്ക് ഇത്തരത്തിൽ വട്ടച്ചൊറി ഉണ്ടാകുന്നെങ്കിൽ നിങ്ങളുടെ വീട്ടിൽ ഇരുന്ന് നല്ല ഒരു പരിഹാരം ഇതിനായി ചെയ്യാം.
ഇത് ചെയ്യുന്നതിനായി വീട്ടിൽ തന്നെ ഉണക്കിപ്പൊടിച്ചെടുത്ത മഞ്ഞൾപൊടി ഉപയോഗിക്കാം. പച്ചമഞ്ഞളാണ് എങ്കിലും പ്രശ്നമില്ല. ഒരു ടീസ്പൂൺ മഞ്ഞൾ പൊടിയിലേക്ക് ഒരു ടീസ്പൂൺ അളവിൽ തന്നെ അലോവേര ജെല്ല് ചേർത്ത് നല്ലപോലെ യോജിപ്പിക്കണം. ഇതിലേക്ക് 2 വിറ്റാമിൻ ഈ ക്യാപ്സുകളും പൊട്ടിച്ചൊഴിക്കണം. ഇവ നല്ലപോലെ ഇളക്കി യോജിപ്പിച്ച് ഇൻഫെക്ഷൻ ഉള്ള ഭാഗത്ത് പുരട്ടി ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. തുടർച്ചയായി ഇത് ചെയ്താൽ നല്ല മാറ്റം ഉണ്ടാകും.