എങ്ങനെ നിങ്ങളുടെ കാഴ്ച ശക്തി നിലനിർത്താം. കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ.

പ്രായം കൂടുന്തോറും ആളുകൾക്ക് കാഴ്ച ശക്തിയും കുറഞ്ഞുവരുന്നതായി കാണാറുണ്ട്. പ്രത്യേകമായും ഇത്തരത്തിൽ കാഴ്ച ശക്തിയെ ബാധിക്കുന്ന ചില കാരണങ്ങൾ എന്നത് നിങ്ങളുടെ ജീവിതശൈലിൽ വരുന്ന പല മാറ്റങ്ങളും തന്നെയാണ്. എന്നാൽ പ്രായം അല്ലാതെ പോലും ചില കാരണങ്ങൾ നിങ്ങൾക്ക് കാഴ്ച ശക്തി കുറയാൻ ഇടയാക്കുന്നുണ്ട്. ഇത്തരത്തിലുള്ള കാരണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് പ്രമേഹം തന്നെയാണ്. പ്രമേഹം എന്ന രോഗാവസ്ഥ ഉണ്ടാകുമ്പോൾ ഇത് നിങ്ങളുടെ ശരീരത്തിൽ നാഡീ ഞരമ്പുകളിൽ എല്ലാം ബാധിക്കാൻ ഇടയാകും. ഇങ്ങനെ ബാധിക്കുമ്പോൾ ശരീരത്തിലെ ഏറ്റവും ചെറിയ നാഡീകൾ ഉള്ളത് കണ്ണുകളുടെ ഭാഗത്താണ്.

   

അതുകൊണ്ടുതന്നെ കാഴ്ച ശക്തി നഷ്ടപ്പെടാനോ, കാഴ്ചശക്തി കുറയുന്നതിനും കാരണമാകും പ്രമേഹം. രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞു, കട്ടപിടിക്കുന്ന ഒരവസ്ഥയും കാഴ്ച ശക്തി നഷ്ടപ്പെടാൻ ഇടയാക്കും. ബ്ലഡ് പ്രഷർ വല്ലാതെ കൂടുന്നതും ഇത്തരത്തിൽ കാഴ്ചയെ ബാധിക്കും. അതുകൊണ്ടുതന്നെ പ്രധാനമായും നമ്മുടെ ജീവിതശൈലി ആരോഗ്യകരമായി നിയന്ത്രിക്കുക എന്നത് തന്നെയാണ് പല രോഗാവസ്ഥയും ജീവിതത്തിൽ നിന്നും അകറ്റിനിർത്താനായി ചെയ്യേണ്ടത്. നിങ്ങൾക്ക് നിങ്ങളുടെ ഭക്ഷണ വിഭവങ്ങളും, ഭക്ഷണ രീതിയും കൂടുതൽ ആരോഗ്യകരമായി ചിട്ടപ്പെടുത്താം. ശരീരത്തിലെ ഏറ്റവും സെൻസിറ്റീവ് ആയിട്ടുള്ള ഭാഗമാണ് കണ്ണുകൾ.

കണ്ണുകളിലെ ലെൻസിന് ചെറിയ പോറൽ പോലും ഉണ്ടാകുന്നത് കാഴ്ച ശക്തി നഷ്ടപ്പെടാൻ ഇടയാകും. അതുകൊണ്ട് കൂടുതൽ റിസ്ക് കണ്ണിന് വരുന്ന രീതിയിലുള്ള കാര്യങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. ജിമ്മിലും മറ്റും പോകുന്ന ആളുകളാണ് എങ്കിൽ ചില മരുന്നുകളുടെയും സ്റ്റിറോയ്ഡുകളുടെയും അനാവശ്യമായ ഉപയോഗം കാഴ്ച ശക്തി നഷ്ടപ്പെടാൻ ഇടയാക്കും. കണ്ണിലേക്ക് ഏതെങ്കിലും തരത്തിലുള്ള ആക്സിഡന്റുകളെയോ മറ്റോ ഭാഗമായി ചില്ല് തെറിക്കുന്നത് നഷ്ടപ്പെടുന്നത് കാണാറുണ്ട്. ഇത്തരത്തിലുള്ള ആക്സിഡന്റുകളും നിങ്ങളെ ഒരു അന്ധയാക്കി മാറ്റാം. തിമിരം എന്ന ഒരു അവസ്ഥ ഉണ്ടാകുന്നത് കണ്ണിനെ കാഴ്ച ശക്തി കുറയുന്നത് കൊണ്ടാണ്.

ഇത്തരത്തിൽ കണ്ണിന്റെ കാഴ്ച ശക്തി കുറയാനുള്ള സാഹചര്യങ്ങൾ നിങ്ങൾ നിങ്ങളുടെ ശ്രദ്ധ കുറവുകൊണ്ട് ഒരിക്കലും വരുത്തി വയ്ക്കരുത്. ജീവിതത്തിന്റെ വലിയ ഒരു ഭാഗം ശ്രദ്ധയും നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി മാറ്റിവെക്കണം. അമിതമായ സ്ക്രീനുകളുടെ ഉപയോഗവും ഇല്ലാതെ കാഴ്ച ശക്തിയെ ബാധിക്കുക. ഇന്നത്തെ നമ്മുടെ ആരോഗ്യ വിഭാഗം വളരെ വലിയ തോതിൽ തന്നെ പുരോഗമനം പാലിച്ചിട്ടുണ്ട്. എന്നതുകൊണ്ട് പുതിയ ന്യൂതനവുമായ ചികിത്സാരീതികൾ നിലവിലുണ്ട്. ഈ ചികിത്സാരീതികളുടെ സഹായം കൊണ്ട് തന്നെ എത്ര വലിയ പ്രശ്നങ്ങളെയും പെട്ടെന്ന് തന്നെ പരിഹരിക്കാൻ ആകും.

കാഴ്ചയുടെ ശക്തി വീണ്ടെടുക്കാനും സഹായിക്കുന്നു. ആദ്യമേ ചെറിയ അക്ഷരങ്ങൾ വായിക്കാനുള്ള ബുദ്ധിമുട്ടാണ് കണ്ടു തുടങ്ങുക. ഇത് പിന്നീട് കൂടി വന്നാണ് തൊട്ടടുത്തുള്ള വസ്തുക്കളെ പോലും കാണാനാകാത്ത അവസ്ഥയിലേക്ക് എത്തുന്നത്. അതുകൊണ്ട് ചെറിയ രീതിയിൽ പോലും കാഴ്ചക്കുറവ് അനുഭവപ്പെട്ടു തുടങ്ങിയാൽ ഉടനെ ഡോക്ടറുടെ സഹായം തേടുക. വെള്ളെഴുത്ത് തിമിരം എന്നിങ്ങനെ പല പേരുകളിലാണ് ഈ കാഴ്ചക്കുറവിന് അറിയപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *