നിങ്ങളുടെ ഉച്ചഭക്ഷണത്തിനോടൊപ്പം ഇതും കൂടി കഴിക്കൂ, ഗ്യാസ് പ്രശ്നങ്ങൾ പൂർണമായും മാറും.

അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്ന ഒരുപാട് ആളുകളുണ്ട്. പ്രത്യേകിച്ചും നിങ്ങളുടെ ഇത്തരത്തിലുള്ള അസിഡിറ്റി പ്രശ്നങ്ങൾക്കുള്ള കാരണം നിങ്ങളുടെ ശരീരത്തിൽ ദഹന വ്യവസ്ഥയിൽ അടങ്ങിയിട്ടുള്ള ചീത്ത ബാക്ടീരിയകളുടെ സാന്നിധ്യമാണ്. സ്ഥിരമായി നിങ്ങൾക്ക് ഇത്ര അസിഡിറ്റി പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ നിങ്ങളുടെ ഭക്ഷണത്തിൽ നല്ല പ്രോബയോട്ടിക്കുകൾ ഉൾപ്പെടുന്നില്ല എന്നതാണ് കാരണം. ദിവസവും നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ, ഇതിലേക്ക് നല്ല പ്രോബയോട്ടിക് കൂടി ഉൾപ്പെടുത്തുകയാണ്.

   

എങ്കിൽ പെട്ടെന്ന് ദഹനം നടക്കാനും നല്ല ദഹനത്തിനും ഭക്ഷണങ്ങൾ ശരിയായ രീതിയിൽ ദഹിച്ച് പുറത്തു പോകാനും സഹായിക്കും. ഇത്തരത്തിൽ നല്ല ബാക്ടീരിയകളുടെ സാന്നിധ്യം ഇല്ലാതാകുമ്പോഴാണ് മലബന്ധം വയറിളക്കം പോലുള്ള പ്രശ്നങ്ങൾ തുടർച്ചയായി ഉണ്ടാകുന്നത്. ദിവസവും നിങ്ങളുടെ ഭക്ഷണത്തിനോടൊപ്പം അല്പം തൈര്,മോര്, സംഭാരം എന്നിവ ഉൾപ്പെടുത്തുകയാണ് എങ്കിൽ വളരെ പെട്ടെന്ന് ഇത്തരത്തിലുള്ള ദഹന സംബന്ധമായ പ്രശ്നങ്ങൾ മാറ്റിയെടുക്കാം.

അതുപോലെതന്നെ അമിതമായ സ്ട്രെസ്സ് അനുഭവിക്കുന്ന ആളുകളാണ് എങ്കിലും ഇത്തരത്തിലുള്ള അസിഡിറ്റി പ്രശ്നങ്ങൾ തുടർക്കഥയാകും. നിങ്ങളെ സ്ട്രെസ്സും ടെൻഷനും എല്ലാം തന്നെ അല്പം എങ്കിലും മാറ്റി നിർത്താൻ ആയാൽ തന്നെ ഈ ദഹന പ്രശ്നങ്ങൾ കുറയുന്നത് കാണാം. ചെറിയ കുട്ടികളാണ് എങ്കിൽ പരീക്ഷ സമയമെടുക്കുമ്പോഴോ ഏതെങ്കിലും തരത്തിലുള്ള ഫംഗ്ഷനുകൾക്ക് പോകുന്ന സമയത്ത് ഇവർക്ക് ദഹന പ്രശ്നങ്ങളും, പെട്ടെന്ന് പോകണം എന്ന് തോന്നലും ഉണ്ടാകും.

ചിലർക്ക് ഇന്റർവ്യൂ സമയങ്ങളിലോ വിവാഹ സമയങ്ങളിൽ ഒക്കെ ഇത്തരത്തിലുള്ള തോന്നലുകൾ ഉണ്ടാകുന്നതും ഈ ദഹനവും സ്ട്രെസ്സും തമ്മിലുള്ള ബന്ധം കൊണ്ടാണ്. കൃത്യമായി പെട്ടെന്ന് ദഹിക്കുന്ന രീതിയിലുള്ള ഫൈബർ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാനായി ശ്രമിക്കുക. ദഹനത്തിന് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുന്ന രീതിയിലുള്ള മാംസാഹാരങ്ങളും കട്ടിയായുള്ള ആഹാരങ്ങളും ഒഴിവാക്കുക. വറുത്തതും, പൊരിച്ചതും, ഫാസ്റ്റ് ഫുഡുകളും, ജങ്ക് ഫുഡുകളും ഒഴിവാക്കുന്നത് തന്നെയാണ് ഉത്തമം.

Leave a Reply

Your email address will not be published. Required fields are marked *