വിണ്ടുകീറിയ കാലുകളെ എന്നെന്നേക്കുമായി മനോഹരമാക്കാൻ ഇത് ഉപയോഗിക്കാം

പലപ്പോഴും കാൽപാദങ്ങൾ വിണ്ടുകീറിയ അവസ്ഥയിൽ നിലത്തുവയ്ക്കാൻ പോലും സാധിക്കാതെ പ്രയാസപ്പെടുന്ന ആളുകൾ ഉണ്ടായിരിക്കും. വേദനയെക്കാൾ ഉപരിയായി നാണക്കേടുകൊണ്ട് പലരും കാൽപാദങ്ങൾ പുറത്തു കാണിക്കാതെ നടക്കാറുണ്ട്. ഇത്തരത്തിൽ നിങ്ങളുടെ കാൽപാദങ്ങളെ വളരെ മോശമായി കാണിക്കുന്ന രീതിയിലുള്ള ഉപ്പൂറ്റി വീണ്ടും കേറിയ അവസ്ഥകളെ മാറ്റിയെടുക്കാനും.

   

കാൽപാദങ്ങൾ വളരെ മനോഹരമായി കൈകാര്യം ചെയ്യാനും നിങ്ങൾക്കും സാധിക്കും. പ്രധാനമായും നിങ്ങളുടെ കാൽപാദങ്ങളിൽ കയറിയ അവസ്ഥ മാറുന്നതിനെ വളരെ എളുപ്പത്തിൽ നിസ്സാരമായി അല്പം പോലും ചിലവില്ലാതെ ചെയ്യാവുന്ന ഒരു മാർഗ്ഗമാണ് പരിചയപ്പെടുത്തുന്നത്. ഇത് തുടർച്ചയായി 15 ദിവസത്തോളം ഉപയോഗിച്ചാൽ തന്നെ വലിയ മാറ്റം നിങ്ങളുടെ കാൽപാദത്തിൽ കാണാനാകും.

ഇതിനായി നിങ്ങളുടെ വീട്ടിൽ ഉപയോഗിച്ച് തീരാറായ മെഴുകുതിരി ആണ് ആവശ്യം. ഒരു ചെറിയ സ്റ്റീൽ പാത്രത്തിലേക്ക് ഒരു മെഴുകുതിരിയിൽ നിന്നും അല്പം ചുരണ്ടി ഇട്ടു കൊടുക്കാം. ഇതിലേക്ക് പേസ്റ്റ് പരിവം ആകുന്നതിനു വേണ്ടി ഒരു ടീസ്പൂൺ ഓളം വെളിച്ചെണ്ണ, ഒലിവ് ഓയിൽ, വാസിലിൻ, വെണ്ണ എന്നിങ്ങനെ എന്തെങ്കിലും ചേർക്കാം. ഇത് ചേർത്ത ശേഷം നല്ലപോലെ ഡബിൾ ബോയിൽ ചെയ്ത് എടുക്കണം.

ഇങ്ങനെ ഡബിൾ ബോയിൽ ചെയ്യുന്ന സമയത്ത് ഇത് ഉരുകി അല്പം കൂടി കട്ടിയുള്ള പേസ്റ്റ് രൂപമായി മാറും. ശേഷം ഇത് രാത്രിയിൽ ഉറങ്ങുന്നതിന് മുൻപായി കാൽപാദങ്ങളിൽ പുരട്ടിക്കിടക്കാം. 15 ദിവസം ഇങ്ങനെ തുടർച്ചയായി ചെയ്താൽ ഉറപ്പായും നിങ്ങളുടെ കാൽപാദങ്ങൾ മനോഹരമായി മാറും. കാൽപാദങ്ങൾ വിണ്ടുകയറിയ അവസ്ഥകൾ പൂർണമായും ഇല്ലാതാകും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.