നിങ്ങളുടെ വീട്ടിൽ ചൂല് ഇങ്ങനെയാണോ സൂക്ഷിക്കുന്നത്, എങ്കിൽ മരണ ദുഃഖം ഫലം.

നിസ്സാരം എന്ന് തോന്നാമെങ്കിലും ചൂല് സൂക്ഷിക്കുന്ന ഭാഗവും ചൂലിന്റെ ഉപയോഗരീതിയും പലപ്പോഴും നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നുണ്ട്. വീട്ടിലുള്ള അഴുക്കും മുഴുവൻ തൂത്തെറിയാൻ സഹായിക്കുന്ന ഒരു വസ്തുവാണ് ചൂല്. എന്നാൽ ഈ ചൂൽ കൃത്യമായ സ്ഥാനത്ത് വയ്ക്കാതെയോ കൃത്യമായി രീതിയിൽ ഉപയോഗിക്കാതെയോ ചെയ്യുന്നതുകൊണ്ട് പല രീതിയിലുള്ള പ്രശ്നങ്ങളും ഉണ്ടാകും.

   

പ്രത്യേകമായി ചൂല് വീടിന്റെ ദക്ഷിണ പശ്ചിമ ഭാഗത്താണ് സൂക്ഷിക്കേണ്ടത്. അതുപോലെതന്നെ ചൂല് ഒരിക്കലും നിവർത്തി വയ്ക്കാൻ പാടില്ല. കുത്തി ചാരി വയ്ക്കുന്ന രീതി വലിയ ദോഷമാണ്. കിടത്തി വയ്ക്കുന്ന രീതിയിൽ ആയിരിക്കണം ചൂല് സൂക്ഷിക്കുന്നത്. എപ്പോഴും ഒരു വീട്ടിൽ അടുക്കള അടിച്ചു വാരുന്നതിനും മറ്റു ഭാഗങ്ങൾ അടിച്ചു വാരുന്നതിനും മുറ്റമടിക്കുന്നതിനും എന്നിങ്ങനെ മൂന്ന് ചൂലുകളാണ് ഉപയോഗിക്കേണ്ടത്.

ഇതിൽ കൂടുതലായി ഒരിക്കലും ചൂലുകൾ വീട്ടിൽ ഉണ്ടാകരുത്. മൂന്നിൽ കൂടുതൽ ചൂലുകൾ വീട്ടിൽ സൂക്ഷിക്കുന്നത് വലിയ ദോഷമാണ്. പുതിയ ചൂലുകൾ വാങ്ങുമ്പോൾ പഴയ ശൂലുകൾ അപ്പാടെ ഉപേക്ഷിക്കാനും ശ്രദ്ധിക്കണം. പുതിയത് വാങ്ങുന്നതിനും പഴയത് ഉപേക്ഷിക്കുന്നതിനും ചൊവ്വ, വെള്ളി എന്ന ദിവസങ്ങൾ തിരഞ്ഞെടുക്കരുത്.

പ്രത്യേകിച്ചും ഉപയോഗിച്ച് നാശാവാറായ ചൂലുകൾ വീണ്ടും ഉപയോഗിക്കുന്നത് വലിയ ദോഷമാണ്. ചൂല് എന്നത് നിസ്സാരമായ ഒരു വസ്തുവാണ് എങ്കിലും, ഈ ചൂല് കൊണ്ട് ഉണ്ടാകുന്ന ദോഷങ്ങൾ വലിയ നഷ്ടങ്ങൾ നിങ്ങൾക്ക് ഉണ്ടാക്കും. അതുകൊണ്ടുതന്നെ എത്ര നിസ്സാരമായ കാര്യങ്ങളും വലിയ പരിഗണനയോടു കൂടി തന്നെ പെരുമാറുക. നിങ്ങൾക്കും നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ അതിന്റെ ശരിയായ രീതിയിൽ ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *