ഫാറ്റി ലിവർ എന്ന അവസ്ഥ ഉള്ള ആളുകളുടെ എണ്ണം വളരെയധികം എന്നതോതിൽ തന്നെ വർധിച്ചിട്ടുണ്ട്. പ്രത്യേകിച്ചും ആദ്യകാലങ്ങളിൽ 40 കൾക്ക് ശേഷം കണ്ടിരുന്ന ഫാറ്റി ലിവർ എന്ന അവസ്ഥ ഇന്ന് 20 കളിലും 30 കളിലും തന്നെ ആളുകളെ ബാധിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയുന്ന സമയത്താണ് സാധാരണയായി ഇത്തരത്തിലുള്ള അവസ്ഥകളെല്ലാം കണ്ടു വരാറുള്ളത്. പ്രത്യേകിച്ചും നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും അൽപ്പാൽപ്പമായി ലിവറിലേക്ക് കൊഴുപ്പ് അടിയുകയും, ഇത് ലിവറിന്റെ പ്രവർത്തനങ്ങളെ ചെറിയ രീതിയിൽ തന്നെ ചെയ്യിപ്പിക്കാൻ തുടങ്ങിയത്.
പിന്നീട് കൊഴുപ്പ് നിറഞ്ഞ ലിവറിനെ പ്രവർത്തിക്കാൻ പോലും സാധിക്കാത്ത ഒരു അവസ്ഥയിൽ എത്തുമ്പോഴാണ് ഇത് ലിവർ സിറോസ് എന്ന കണ്ടീഷൻ ആകുന്നത്. ഫാറ്റി ലിവർ എന്ന അവസ്ഥയുടെ മൂന്ന് സ്റ്റേജിന് ശേഷമാണ് ലിവർ സിറോസിസ് ഉണ്ടാകുന്നത്. അതുകൊണ്ട് ശരീരത്തിന് ലിവർ സിറോസിസ് മാത്രമല്ല മറ്റു പല അവസ്ഥകളും ഉണ്ടാക്കാൻ ശേഷിയുള്ള പ്രമേഹം കൊളസ്ട്രോൾ എന്നിങ്ങനെയുള്ള അവസ്ഥകളെയെല്ലാം മാറ്റിനിർത്താനായി വിവിധ ശൈലി നല്ല ആരോഗ്യകരമായി ക്രമീകരിക്കണം. ശരീരത്തിലെ പല കെമിക്കൽ പദാർത്ഥങ്ങളെയും പുറന്തള്ളുകയും ഒപ്പം ശരീരത്തിന് ആവശ്യമായ ഹോർമോണുകളെ ഉത്പാദിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനമാണ് ലിവർ ചെയ്യുന്നത്.
ഫാറ്റി ലിവർ എന്ന ഒരു അവസ്ഥ ഉണ്ടാകുന്നതിനു മുൻപുള്ള ലക്ഷണങ്ങൾ വളരെ കുറവാണ് എന്നതുകൊണ്ട് തന്നെ കണ്ടുപിടിക്കാൻ പലപ്പോഴും താമസിച്ചു പോകാറുണ്ട്. നിങ്ങൾ കണ്ടുപിടിക്കുന്ന ആ ഒരു അവസ്ഥയിൽ തന്നെ പെട്ടെന്ന് വേണ്ട ചികിത്സകളും ജീവിതശൈലി നിയന്ത്രണങ്ങളും ഭക്ഷണ ക്രമീകരണങ്ങളും നടത്തുക. പ്രത്യേകിച്ചും ഭക്ഷണത്തിൽ നിന്നും കൊഴുപ്പടങ്ങിയ പദാർത്ഥങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം. മാംസാഹാരങ്ങൾ പൂർണമായും വർജിക്കുന്നതാണ് ഉത്തമം. നിങ്ങളുടെ ഭക്ഷണം കഴിക്കാൻ എടുക്കുന്ന പ്ലേറ്റിന്റെ നാലിൽ ഒരു ഭാഗമോ അഞ്ചിൽ ഒരു ഭാഗമോ ചോറിനെയും ഒതുക്കാം.
ചോറ് തവിടുള്ള അരി ഉപയോഗിച്ച് ഉണ്ടാക്കുന്നതാണ് നല്ലത്. ദിവസവും ഗ്രീൻ ടീ കറുവപ്പട്ട തിളപ്പിച്ച വെള്ളം എന്നിവയെല്ലാം കുടിക്കുന്നത് കൊഴുപ്പ് ഒരുക്കാൻ സഹായിക്കുന്നു. ധാരാളമായി ഇലക്കറികളും പച്ചക്കറികളും നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പ്രമേഹം എന്നത് നിങ്ങളുടെ എല്ലാ അവയവങ്ങളുടെയും ആരോഗ്യം നഷ്ടപ്പെടുത്തുന്ന ഒരു അവസ്ഥയാണ്. നല്ല ഒരു ജീവിതശൈലിപാലിച്ച് നിങ്ങൾക്ക് ആരോഗ്യം ആരോഗ്യപ്രദമായി നേരിടണം.