എത്ര വരണ്ട ചർമ്മവും ഇനി മൃദുലമാകും ഈ ഇല തേച്ചാൽ മതി.

പലപ്പോഴും കാലാവസ്ഥ മാറുന്നതും ചില രോഗങ്ങളുടെ ഭാഗമായും ചർമ്മം കൂടുതൽ വരണ്ടതാകുന്നതിനുള്ള സാധ്യതകളുണ്ട്. നിങ്ങളുടെ ചർമ്മത്തിൽ ഇത്തരത്തിലുള്ള ഡ്രൈനെസ്സ് അനുഭവപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ഇതിനുവേണ്ട പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണം. പ്രത്യേകമായും ചർമ്മത്തിൽ ഉണ്ടാകുന്ന ഡ്രൈസിനെ കുട്ടികളിലാണ് എങ്കിൽ വിരശല്യം അല്ല എന്ന കാര്യം ഉറപ്പിക്കണം.

   

വിരശല്യം കൊണ്ടാണ് ഇത്തരത്തിലുള്ള ചർമ്മത്തിലെ വരൾച്ച ഉണ്ടാകുന്നത് എങ്കിൽ അതിനു വേണ്ടിയുള്ള പ്രതിവിധികളാണ് ചെയ്യേണ്ടത്. ചർമ്മത്തിൽ ഇത്തരത്തിൽ സ്ഥിരമായി ഡ്രൈനെസ്സ് അനുഭവപ്പെടുന്ന ആളുകളാണ് എങ്കിൽ ദിവസവും നിങ്ങൾ അലോവേര ജെല്ല് പുരട്ടുന്നത് നന്നായിരിക്കും. പലതരത്തിലുള്ള അലോവേര ജെല്ലുകളും എന്ന് മാർക്കറ്റിൽ ലഭ്യമാണ്.

എന്നാൽ നാച്ചുറൽ അലോവേര പൊട്ടിച്ചെടുത്ത് അതിൽ നിന്നും എടുക്കുന്ന ജെല്ല് ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. ഇതിന് ഒരു ചെറിയ കറ ഉണ്ട് ഇത് ഒഴിവാക്കിയ ശേഷം വേണം ജെല്ല് ശരീരത്തിന് ഉപയോഗിക്കാൻ. ചെറിയ കുട്ടികളാണ് എങ്കിൽ ചർമ്മത്തിന്റെ വരൾച്ച ഇല്ലാതാക്കാൻ ഇവരുടെ കുളിക്കുന്നതിനു മുൻപ്, കുളി കഴിഞ്ഞതിനുശേഷം നല്ല ആട്ടിയ വെളിച്ചെണ്ണ തേച്ച് കൊടുക്കുന്നത് നന്നായിരിക്കും. നാളികേരം പാല് പിഴിഞ്ഞെടുത്ത് ഈ പാല് പുരട്ടുന്നതും ഉത്തമമാണ്.

ഇത്തരം പ്രശ്നങ്ങൾ ഉള്ള ആളുകളാണ് എങ്കിൽ കുളിക്കുന്നതിനു വേണ്ടി ചൂടുവെള്ളം ഉപയോഗിക്കാതിരിക്കുക. പലതരത്തിലുള്ള സോപ്പുകളും, ഫേസ് വാഷുകളും ഇത്തരം പ്രശ്നങ്ങൾ മാറുന്നത് വരെയെങ്കിലും ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ധാരാളമായി ചെറു ചുടുള്ള വെള്ളം കുടിക്കുന്ന ശീലവും ചർമ്മത്തിന്റെ ഇത്തരത്തിലുള്ള വരൾച്ച ഇല്ലാതാക്കാൻ സഹായിക്കും. നല്ലപോലെ ജലാംശം അടങ്ങിയ തണ്ണിമത്തൻ, കുക്കുംബർ, ഓറഞ്ച് പോലുള്ള പഴ വർഗ്ഗങ്ങളും പച്ചക്കറികളും നിങ്ങൾക്ക് ധാരാളമായി കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *