മൂത്രത്തിൽ കല്ലുണ്ടാവുക എന്നുള്ള അവസ്ഥ നാം പലപ്പോഴും കേട്ടിട്ടുണ്ട്.. യഥാർത്ഥത്തിൽ മൂത്രത്തിൽ എന്നതിലുപരിമിയിലാണ് കല്ലുകൾ രൂപപ്പെടുന്നത്. പ്രധാനമായും ഇത്തരത്തിൽ കല്ലുകൾ രൂപപ്പെടാനുള്ള കാരണങ്ങൾ പലതാണ് ഉള്ളത്. പലതരത്തിലുള്ള കല്ലുകളും കിഡ്നിയിൽ രൂപപ്പെടാറുണ്ട്. പ്രധാനമായും നമ്മുടെ രക്തത്തിൽ നിന്നും ഉള്ള ലവണങ്ങളെയും അനാവശ്യമായി ശരീരത്തിൽ നിലനിൽക്കുന്ന എല്ലാ വസ്തുക്കളെയും ദഹിപ്പിച്ച് മൂത്രമാക്കി പുറത്തു കളയുന്ന പ്രവർത്തിയാണ് കിഡ്നി ചെയ്യുന്നത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്കിടയിൽ അധികമായി വരുന്ന കാൽസ്യം ഓക്സിലേറ്റുകൾ കല്ലുകൾ ആയി രൂപപ്പെടുന്നുണ്ട്.
അധികവും കിഡ്നി സ്റ്റോണിൽ കണ്ടിട്ടുള്ളത് കാൽസ്യം ഓക്സിലേറ്റർ സ്റ്റോണുകളാണ്. നമ്മുടെ ഭക്ഷണത്തിൽ അമിതമായി ഇരുണ്ട പച്ച നിറത്തിലുള്ള പച്ചക്കറികൾ ഒഴിവാക്കുകയാണ് നല്ലത്. ഇവയിലാണ് ധാരാളമായി കാൽസ്യം ഓക്സിലേറ്റുകൾ അടങ്ങിയിട്ടുള്ളത്. ഇലക്കറികളിലും നട്സിലും ഇത്തരത്തിൽ തന്നെ കാണപ്പെടുന്നു. യൂറിക്കാസിഡ് കല്ലുകളും കാണാറുണ്ട്. ശരീരത്തിൽ യൂറിക് ആസിഡ് പ്യൂരിൻ എന്ന കണ്ട സാന്നിധ്യം കൊണ്ട് കൂടിവരുന്ന സമയത്ത് ഇവ കല്ലുകൾ ആയി രൂപപ്പെടാം ഇത് കിഡ്നിയിൽ അടിഞ്ഞുകൂടി വേദനകളും ഉണ്ടാക്കാറുണ്ട്.
ഇത്തരത്തിൽ ഉണ്ടാകുന്ന കല്ലുകളുടെ എല്ലാം രൂപവും പലതരത്തിൽ ആയിരിക്കും. ചിലത് മണൽ തരിപോലെ പൊടിഞ്ഞിരിക്കുന്ന രൂപമായിരിക്കും. ചിലത് ഒരുപാട് കട്ടിയുള്ള കല്ലുകൾ ആയിരിക്കും. കല്ല് ഉണ്ടാകാനുള്ള ഒരു വലിയ കാരണമാണ് ജലത്തിന്റെ അളവ്. ശരീരത്തിന് മൂന്നു ലിറ്റർ വെള്ളമെങ്കിലും ദിവസവും കുടിക്കണം എന്നാണ് പറയാനുള്ളത്. സ്റ്റോൺ ഉള്ളവരാണ് എങ്കിൽ ഇത് അതിൽ കൂടുതലായി കഴിക്കാൻ ശ്രദ്ധിക്കണം. കല്ലുകൾ പെട്ടെന്ന് പുറത്ത് പോവുക എന്നത് പ്രയാസമാണ് എങ്കിലും നമ്മുടെ ഭക്ഷണക്രമത്തിൽ വരുത്തണം മാറ്റങ്ങളും ജലത്തിന്റെ അളവും ഇതിന് ഒരു പരിധിവരെ സഹായകമാണ്.
അതികഠിനമായ വേദന ഉണ്ടാകുകയാണ് എങ്കിൽ നിങ്ങൾക്ക് ആവണക്കെണ്ണ വയറിലും, പുറത്തും, അടിവയറിലും എല്ലാം പുരട്ടിയിടാം. കാൽസ്യം പ്രശ്നമാണ് എന്ന് കരുതി എല്ലാത്തരം കാഴ്ചകളും പൂർണമായും ഒഴിവാക്കരുത്. ഇത് ഉണ്ടാക്കുന്നത് ഏതുതരം ഭക്ഷണത്തിൽ നിന്നാണ് എന്ന് തിരിച്ചറിഞ്ഞ് അവ മാത്രം ഒഴിവാക്കുന്നതാണ് നല്ലത്. ശരീരത്തിന് ആവശ്യമായ ലവണങ്ങളാണ് എങ്കിൽ കൂടിയും അളവിൽ കൂടുതലായി ശരീരത്തിൽ എത്തുന്നതും ദോഷമാണ്.