നിങ്ങൾ കരുതുന്നപോലെ നിസ്സാരക്കാരനല്ല ഉലുവ. ഒരു ടീസ്പൂൺ ഉലുവ ദിവസവും കഴിച്ചാൽ സംഭവിക്കാൻ പോകുന്നത്.

പഴമക്കാർ ഉലുവ കഞ്ഞി കുടിക്കുന്നതും ഉലുവ കുതിർത്ത് കഴിക്കുന്ന പലപ്പോഴും കണ്ടിട്ടും കേട്ടിട്ടും ഉണ്ടാകും. യഥാർത്ഥത്തിൽ ഇവർ എന്തുകൊണ്ട് ഇത് കഴിക്കുന്നു എന്നതിനെക്കുറിച്ച് വിവരിക്കാൻ ഇവർക്ക് സാധിക്കാറില്ല. എന്നാൽ ഇത് കഴിക്കുന്നത് കൊണ്ട് ശരീരത്തിന് ഒരുപാട് ഗുണങ്ങൾ ഉണ്ടാകുന്നുണ്ട് എന്നത് ഒരു വലിയ സത്യമാണ്. ശരീരത്തിന്റെ പല ഭാഗത്തിന്റെയും പ്രവർത്തനങ്ങൾക്ക് ഈ ഉലുവ കഴിക്കുന്നത് ഒരു നല്ല എഞ്ചിൻ ഓയിൽ ആയി പ്രവർത്തിക്കുന്നുണ്ട്.

   

ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പിനെ പുറന്തള്ളാനും, രക്തക്കുഴലുകൾ ശുദ്ധീകരിക്കാനും ദിവസവും കഴിക്കുന്നത് വളരെയധികം സഹായകമാണ്. തലമുടി തഴച്ചു വളരുന്ന തലയിലെ താരൻ പ്രശ്നങ്ങളെ അകറ്റുന്നതും ഒല്ലുക പേസ്റ്റ് രൂപത്തിൽ അരച്ച് തലയിൽ മസാജ് ചെയ്തു കൊടുക്കുന്നത് ഉപകരിക്കാറുണ്ട്. രക്തക്കുഴലുകളിലും ശരീരത്തിന്റെ കോശങ്ങളിലും സന്ധികളിലും വരുന്ന നീർക്കെട്ട് പോലുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ദിവസവും ഉലുവ കുതിർത്തോ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയോ കഴിക്കുന്നത് സഹായകമാണ്.

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകളാണ് നിങ്ങളെങ്കിൽ തീർച്ചയായും നിങ്ങൾക്ക് ദിവസവും ഒരു ടീസ്പൂൺ ഉലുവ എങ്കിലും കഴിക്കാം. ഇത് ചവച്ചരച്ച് കഴിക്കുന്നത് പലപ്പോഴും കയ്പ രസം ഉണ്ടാകും എന്നതുകൊണ്ട് തന്നെ തലേദിവസം വെള്ളത്തിൽ ഇട്ട് കുതിർത്തിയ ശേഷം കഴിക്കാം. തൈറോയ്ഡ് സംബന്ധമായ പല പ്രശ്നങ്ങൾക്കും ഒരു പ്രതിവിധിയാണ് ഉലുവ കഴിക്കുന്നത്.

ഇൻസുലിൻ അസിസ്റ്റൻസ് ഉണ്ടാകാൻ കാരണമാകുന്നത് പാൻക്രിയാസ് ഗ്രന്ഥിയിൽ നിന്നും ഇൻസുലിൻ ഉത്പാദിപ്പിക്കുന്നതിനുള്ള തകരാറുകൾ ആണ്. ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന് ദിവസവും ഉലുവ നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്താം. ആരോഗ്യമുള്ള ഒരു വ്യക്തിക്ക് ഒരു ദിവസം 25 ഗ്രാം അളവിൽ വരെ ഉലുവ കഴിക്കാം.

Leave a Reply

Your email address will not be published. Required fields are marked *