മുടികൊഴിച്ചിൽ എന്ത് മനസ്സിന് ഒരുപാട് പ്രയാസമുണ്ടാക്കുന്ന പ്രശ്നമാണ്. പ്രത്യേകിച്ചും പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ വിഷമം ഉണ്ടാക്കുന്ന കാര്യമാണ് ഇത്. ചില സ്ത്രീകളിലും പുരുഷന്മാരിലും കഷണ്ടി പോലുള്ള അവസ്ഥ പോലും കാണാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ എല്ലാം നിയന്ത്രിക്കുന്നതിനും പുതിയ മുടിയിഴകൾ കിളിർത്തു വരുന്നതിനും, നിങ്ങളുടെ മുടികൾക്ക് കട്ടിയും കരുത്തും കറുപ്പും കൂട്ടുന്നതിനും ഒരുപാട് ഉപകാരപ്പെടുന്ന ഒരു നല്ല ലിക്വിഡ് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ഇത് തയ്യാറാക്കാനായി ഉപയോഗിക്കുന്നത് നിങ്ങളുടെ എല്ലാം വീട്ടിൽ തന്നെയുള്ള നാച്ചുറൽ വസ്തുക്കൾ ആണ്. ചിലവില്ലാത്ത രീതിയായതിനാൽ ആർക്കുവേണമെങ്കിലും ഇതൊന്നു പരീക്ഷിച്ചു നോക്കാം. തീർച്ചയായും റിസൾട്ട് ഉണ്ടാകും എന്ന കാര്യത്തിൽ ഉറപ്പാണ്. ഇതിൽ ചേർക്കുന്ന ഓരോ വസ്തുക്കളും നിങ്ങളുടെ മുടിയേഴുകളെ കൂടുതൽ ഉത്തേജിപ്പിക്കാൻ സഹായിക്കുന്ന വസ്തുക്കളാണ്. കറുപ്പ് നൽകാനും, കരുത്തു നൽകാനും, പുതിയ മുടികൾ ഉണ്ടാകാനും, നീളം വയ്ക്കാനും, ഉള്ള് കൂടാനും എല്ലാം ഈ ലിക്വിഡ് ഹെൽപ്ഫുൾ ആണ്. ഇതിലേക്ക് ആദ്യമായി ചേർക്കേണ്ടത് കറ്റാർവാഴ തണ്ടാണ്.
ഒരു കറ്റാർവാഴയുടെ തണ്ടെടുത്ത് മുള്ള് ഭാഗം മുറിച്ചു കളഞ് അതിന്റെ ജെല്ല് പൂർണമായും കിട്ടുന്ന രീതിയിൽ ചെറുതായി മുറിച്ചെടുത്ത് ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുക്കാം. ശേഷം ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ഒരു സ്പൂൺ അളവിൽ ഉലുവയാണ്. രണ്ട് പീസ് ഗ്രാമ്പു കൂടി ചേർത്താൽ മുടികൾക്ക് ധാരാളമായി കരുത്തും കറുപ്പും ലഭിക്കും. ഒരുതണ്ട് കറിവേപ്പില ചേർത്ത് കൊടുക്കാം. ശേഷം ഈ പാത്രത്തിലേക്ക് ഒരു ഗ്ലാസ് വെള്ളം ചേർത്ത് നല്ലപോലെ തിളപ്പിക്കാം. ഇതൊന്ന് തിളച്ചു വറ്റി അര ഗ്ലാസ് ആവുന്ന സമയത്ത് തീ ഓഫ് ചെയ്യാം.
തണുത്തതിനുശേഷം ഒരു ചെറിയ സ്പ്രേ ബോട്ടിലിലേക്ക് അരിച്ചുമാറ്റാം. രാത്രിയിൽ ഉറങ്ങുന്നതിന് മുൻപായി തന്നെ നിങ്ങൾക്ക് തലമുടിയിൽ ഇത് സ്പ്രേ ചെയ്തു കൊടുക്കാം. ശേഷം രാവിലെ കുളിച്ച് കഴുകി കളയാം. രാത്രിയിൽ ഇങ്ങനെ സ്പ്രേ ചെയ്യുന്നതുകൊണ്ട് നേരിറക്കം ഉണ്ടാകുമോ എന്ന് സംശയമുള്ളവരാണ് എങ്കിൽ രാവിലെ കുളിക്കുന്നതിനും.
അരമണിക്കൂർ മുൻപേ ആയി ഇത് തലമുടിയിൽ സ്പ്രേ ചെയ്ത് നല്ലപോലെ മസാജ് ചെയ്തു കൊടുക്കാം. ഇത് സ്പ്രേ ചെയ്യുന്നതിന് 15 മിനിറ്റ് മുൻപ് നിങ്ങളുടെ തലമുടിയിൽ എണ്ണ പുരട്ടിയിരിക്കണം. ശേഷം അരമണിക്കൂർ കഴിഞ്ഞാൽ സാധാരണ രീതിയിൽ തന്നെ കുളിച്ചു കളയാം. ഈ രീതിയിൽ തുടർച്ചയായി രണ്ടാഴ്ചയെങ്കിലും ചെയ്താൽ തന്നെ നിങ്ങൾക്ക് റിസൾട്ട് കണ്ടു തുടങ്ങും. നല്ല ഒരു റിഫ്രഷ്മെന്റും നിങ്ങൾക്ക് അനുഭവപ്പെടും.