ശരീരത്തിൽ ഉണ്ടാകുന്ന എല്ലാ ടാക്സി പദാർത്ഥങ്ങളെയും അരിച്ചെടുത്ത് ഒരു അരിപ്പ എന്ന രീതിയിൽ പ്രവർത്തിക്കുന്ന അവയവമാണ് കിഡ്നി. എല്ലാ വിഷപദാർത്ഥങ്ങളും ഈ കിഡ്നി അരിച്ചെടുത്ത് ആരോഗ്യം സംരക്ഷിക്കാനും അവയവങ്ങളുടെ സംരക്ഷണത്തിനും വേണ്ടി പ്രവർത്തിക്കുന്നു. എന്നാൽ ഏതെങ്കിലും തരത്തിൽ നിങ്ങളുടെ കിഡ്നി രോഗബാധിതമായി.
തുടങ്ങിയാൽ തന്നെ ശരീരത്തിന് പലതരത്തിലുള്ള അസ്വസ്ഥതകളും പ്രകടമാകും. പ്രധാനമായും കൂടുതൽ വിഷപദാർത്ഥങ്ങൾ ശരീരത്തിൽ കെട്ടിക്കിടക്കുന്ന ഒരു അവസ്ഥ ഉണ്ടാകും. ഇത് നിങ്ങളുടെ മറ്റ് അവയവങ്ങളുടെ ഡാമേജിനും കാരണമാകും. അതുകൊണ്ടുതന്നെ നിങ്ങളുടെ അവയവങ്ങളുടെ സംരക്ഷണം എന്നത് നിങ്ങളുടെ ജീവിതരീതിയിൽ വരുന്ന കാര്യങ്ങളാണ്ജീവിതരീതിയും ഭക്ഷണ ശൈലിയും അല്പം ഒന്ന് ആരോഗ്യകരമായി മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിച്ചാൽ തന്നെ ഒരു പരിധി വരെയുള്ള രോഗാവസ്ഥകളിൽ നിന്നും .
ശരീരത്തെ സംരക്ഷിക്കാനും കൂടുതൽ ആരോഗ്യവും ആയുസ്സും വർധിപ്പിക്കാൻ സഹായിക്കുകയും ചെയ്യും. ചെറിയ രീതിയിൽ എങ്കിലും നിങ്ങളെ ശരീരത്തിൽ പ്രകടമാക്കുന്ന ഓരോ ലക്ഷണങ്ങളെയും തിരിച്ചറിഞ്ഞ് ഇവ പരിഹരിക്കുക എന്നത് പ്രത്യേകം ശ്രദ്ധയോടെ ചെയ്യണം. അല്പം ഒന്ന് കരുതൽ നൽകിയാൽ തന്നെ നിങ്ങളുടെ ആരോഗ്യം കൂടുതൽ മികവുറ്റതാക്കാം. സാധാരണയായി നിങ്ങളുടെ കിഡ്നി തകരാറിലായി എന്ന് പ്രകടമാക്കുന്ന ആദ്യ ലക്ഷണമാണ് മൂത്രത്തിൽ കാണുന്ന പത.
ഫ്ലഷ് അടിച്ചാൽ പോലും പോകാത്ത രീതിയിൽ ക്ലോസറ്റിൽ കാണുന്ന പദ കിഡ്നി രോഗത്തിന്റെ ആദ്യ ലക്ഷണമാണ്. ശരീരത്തിൽ പല ഭാഗങ്ങളിലായി ചർമം ഇരുണ്ട് വരുന്ന അവസ്ഥയും കിഡ്നി രോഗത്തിന്റെ ഭാഗമായി കാണാം. പ്രത്യേകിച്ച് മുഖത്തിന്റെ രണ്ട് സൈഡുകളിലും കാലുകളിലും ഇരുണ്ട നിറം കാണുന്നത്. പ്രമേഹവും പ്രഷറും അളവിൽ കൂടുതലായി വർധിക്കുന്നത് കിഡ്നി രോഗത്തിന് കാരണമാകും.