ഈ ലക്ഷണങ്ങൾ ഓർമ്മപ്പെടുത്തും ശിവക്ഷേത്രത്തിൽ പോകാറായി എന്ന്

നിങ്ങൾ ഒരു ശിവഭക്തനോ ശിവ ഭക്തയോ ആണ് എങ്കിൽ തീർച്ചയായും നിങ്ങൾക്ക് ശിവദേവന്റെ ചില വിളിപ്പാടുകൾ ഉണ്ടാകും. ശിവക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുമ്പോൾ മനസ്സിലുണ്ടാകുന്ന സമാധാനവും സംരക്ഷണ ചിന്തയും എല്ലാം വളരെ വലുതാണ്. എപ്പോഴും ഈശ്വര ചിന്തയിൽ ജീവിക്കാനും ഈശ്വര അനുഗ്രഹം ഉണ്ടായിരിക്കാൻ വേണ്ടിയും നിങ്ങൾ പ്രാർത്ഥിക്കണം. നിങ്ങൾ ശിവക്ഷേത്രത്തിൽ പോകുന്ന സമയമാകുന്നതിനു മുൻപേ തന്നെ നിങ്ങളുടെ മനസ്സിലേക്കും.

   

ജീവിതത്തിലേക്കും ചില വെളിപാടുകൾ കടന്നുവരും. നിങ്ങളുടെ ഉറക്കത്തിനിടയിൽ സ്വപ്നദർശനത്തിൽ ശിവ ദേവൻ പല രൂപത്തിലും വരുന്നതായി കാണുന്നുണ്ടെങ്കിൽ തീർച്ചയായും ശിവക്ഷേത്രത്തിൽ പോകാൻ നിങ്ങൾ ശ്രമിക്കണം. ഇതിനായി ഏറ്റവും അടുത്തുള്ള ഒരു തിങ്കളാഴ്ച തിരഞ്ഞെടുക്കാം. തുടർച്ചയായി നിങ്ങൾ നാഗ ദൈവങ്ങളെയോ, നാഗങ്ങളെയോ സ്വപ്നത്തിൽ ദർശിക്കുന്നുണ്ട് എങ്കിൽ ഇതും ശിവക്ഷേത്രത്തിൽ.

പോകുന്നതിന് നിങ്ങളെ പ്രേരിപ്പിക്കുന്ന ചില സ്വപ്നങ്ങളാണ്. ഏതെങ്കിലും സ്ഥലത്തേക്ക് യാത്ര പുറപ്പെടുമ്പോഴും യാത്ര മധ്യത്തിലോ വീട്ടിൽ നിൽക്കുമ്പോഴോ തന്നെയും കാളയെ കാണുന്നുണ്ട് എങ്കിലും തുടർച്ചയായി ഇത് രണ്ടും മൂന്നും തവണയായി കാണുന്നുണ്ടെങ്കിൽ, ഇത് ശിവ ദേവനെ കാണാൻ ക്ഷേത്രത്തിൽ പോകണം എന്ന് ഓർമ്മപ്പെടുത്തലായി മനസ്സിലാക്കാം. ഇത്തരത്തിൽ നമ്മുടെ ദർശനം ശിവ ദേവൻ.

ആഗ്രഹിക്കുന്ന സമയങ്ങളിൽ ജീവിതത്തിലേക്ക് പലതരത്തിലുള്ള ലക്ഷണങ്ങളും കാണിച്ചു തരും. പ്രത്യേകമായി ഈ ലക്ഷണങ്ങൾ നിങ്ങളിൽ കാണുന്ന ഉടനെ തന്നെ ശിവക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കാനായും ക്ഷേത്രത്തിൽ ധാര നടത്താനായും ശ്രമിക്കണം. ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങളും സൗഭാഗ്യങ്ങളും ഐശ്വര്യവും നിലനിർത്തും.

Leave a Reply

Your email address will not be published. Required fields are marked *