കുടലിൽ കെട്ടിക്കിടക്കുന്ന മലം മുഴുവൻ പുറത്തുപോകും.

ഏത് പ്രായത്തിലുള്ള ആളുകൾ ആണെങ്കിൽ കൂടിയും ശാരീരികമായി അസ്വസ്ഥതകൾ ഉണ്ടാകുന്ന സമയത്ത് മലം പുറത്തുപോകുന്ന അല്പം ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. പ്രധാനമായും കൃത്യമായ ഒരു ജീവിതശൈലി പാലിക്കുകയാണ് വേണ്ടത്. എല്ലാദിവസവും കൃത്യമായ ഒരു സമയത്ത് ടോയ്ലറ്റിൽ പോകാനായി ശ്രമിക്കണം. ഇങ്ങനെ എന്നും ഒരേസമയത്ത് പോകുന്ന ആളുകൾക്ക് ഇത്തരത്തിലുള്ള മല സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാതെ വരും. നമ്മുടെ ഭക്ഷണത്തിലുള്ള പലതരത്തിലുള്ള പ്രശ്നങ്ങളുമാണ് മലശോധന ഇല്ലാതാക്കുന്നത്.

   

പലതരത്തിലുള്ള മലശോധനയും ആളുകൾക്ക് ഉണ്ടാകാം. കൃത്യമായി പറയുകയാണെങ്കിൽ ചിലർക്ക് നല്ലപോലെ കട്ടിയായി മലം പോകാം. ഇങ്ങനെ പോകുന്ന സമയത്ത് രക്തം പോകാനും മലം പോകുമ്പോൾ മലദ്വാരം പൊട്ടാനും സാധ്യതകൾ ഉണ്ട്. മറ്റു ചിലർക്ക് വെള്ളം പോലെ മലം പോകുന്ന ഒരു അവസ്ഥയുണ്ട്. ചിലർക്ക് ആട്ടിൻകാഷ്ടം പോലെ മലം പോകാം. നാം കഴിക്കുന്ന ഭക്ഷണങ്ങൾ ഏത് തരത്തിലാണ് നമ്മുടെ ദഹന വ്യവസ്ഥ എത്രത്തോളം ആരോഗ്യപ്രദമാണോ ഇതിനനുസരിച്ച് ആയിരിക്കും നമ്മുടെ വൈറ്റിൽ നിന്നും പോകുന്ന മലതിന്റെ രൂപഭാവങ്ങളും.

ധാരാളമായി നാരുകൾ അടങ്ങിയിട്ടുള്ള പച്ചക്കറികളും പഴവർഗ്ഗങ്ങളും നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളം ആയി ഉൾപ്പെടുത്തണം. എങ്കിൽ ഒരു പരിധിവരെ മല സംബന്ധമായ പ്രശ്നങ്ങളെ പ്രതിരോധിക്കാൻ ആകും. ഇലക്കറികളും വെള്ളവും ധാരാളമായി നാം കഴിക്കണം. ശരീരത്തിലെ ജലാംശം കുറയുന്ന സമയത്ത് മലം പോകുന്നതിന് ഒരുപാട് ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. അതുകൊണ്ട് ദിവസവും രണ്ടോ മൂന്നോ ലിറ്റർ വെള്ളമെങ്കിലും നാം കുടിക്കണം.

ദഹന സംബന്ധമായ പ്രശ്നങ്ങൾ ഉള്ള ആളുകളാണ് എങ്കിൽ തീർച്ചയായും നിങ്ങളുടെ ഭക്ഷണത്തിൽ നിന്നും മെഴുക്കുള്ള ഭക്ഷണങ്ങൾ ഒഴിവാക്കാം. ഒപ്പം തന്നെ ഹോട്ടൽ ബേക്കറി ഭക്ഷണങ്ങളും ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തിൽ ഹോട്ടലുകളിൽ നിന്നും ബേക്കറികളിൽ നിന്നും മേടിക്കുന്ന ഭക്ഷണങ്ങളിലെല്ലാം തന്നെ പലതരത്തിലുള്ള വിഷ പദാർത്ഥങ്ങളും അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ദഹന വ്യവസ്ഥയെ തന്നെ തകർക്കും.

Leave a Reply

Your email address will not be published. Required fields are marked *