ചിങ്ങമാസം എന്നത് സൗഭാഗ്യങ്ങളുടെയും സമൃദ്ധിയുടെയും കാലമാണ്. ഈ ആഗസ്റ്റ് 17 തീയതി ചിങ്ങമാസം ആരംഭിക്കുന്ന ദിനമാണ്. ഒരു പുത്തൻ ആണ്ടാണ് ഈ ഓഗസ്റ്റ് 17ന് പിറക്കാൻ പോകുന്നത്. നിങ്ങളുടെ ജീവിതത്തിൽ ഈ ചിങ്ങമാസം മുതൽ ആരംഭിക്കുന്നത് സൗഭാഗ്യമാണോ എന്ന് തിരിച്ചറിയാൻ ദിനങ്ങൾ നിങ്ങളിൽ നിങ്ങൾക്ക് ചുറ്റുമായി കാണുന്ന ചില ലക്ഷണങ്ങളിലൂടെ മനസ്സിലാക്കാം. പ്രധാനമായും നിങ്ങളുടെ വീടിനകത്ത് വീടിന് ചുറ്റുമായോ ചുവന്ന നിറത്തിലുള്ള കടനെല്ലിന്റെയോ കുളവിയുടെയോ സാമീപ്യം കാണുന്നുണ്ട്.
എങ്കിൽ മനസ്സിലാക്കുക ഇത് ശുഭ സൂചനയാണ്. രണ്ടാമതായി ചെമ്പോത്ത് എപ്പോഴും ഐശ്വര്യത്തിന്റെ ലക്ഷണമാണ്. ഈ ചെമ്പോത്തിന്റെ സാമീപമോചയം പൂത്തു നിങ്ങൾ വീടിനടുത്ത് വന്നിരുന്ന ശബ്ദിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാവുകയാണെങ്കിൽ മനസ്സിലാക്കാം,നിങ്ങളുടെ ജീവിതത്തിലേക്ക് സൗഭാഗ്യങ്ങൾ കടന്നു വരാൻ പോകുന്നു എന്നത്. രാവിലെ ഉണരുന്ന സമയത്ത്കറുപ്പും വെളുപ്പും നിറം കലർന്ന രീതിയിലുള്ള പക്ഷിയുടെ സാന്നിധ്യമോ ഇതിന്റെ ശബ്ദകോലാഹലങ്ങൾ കേൾക്കുന്നു എങ്കിലും ഇത് ഐശ്വര്യമായി കണക്കാക്കാം.
മുക്കുറ്റി തുമ്പ എന്നിവയെല്ലാം ഈശ്വര സാന്നിധ്യം ഉള്ള മണ്ണിൽ വിരിയുന്ന പൂക്കളാണ്. ഈ പുതുവർഷത്തിനോട് അനുബന്ധിച്ച് നിങ്ങളുടെ വീടിന് ചുറ്റുമായി ഈ രണ്ടു പൂക്കളുടെയും സാന്നിധ്യമുണ്ട് എങ്കിലും ഇത് ഐശ്വര്യത്തിന് ലക്ഷണമായും, വീട്ടിലേക്ക് സൗഭാഗ്യങ്ങൾ കടന്നു വരാൻ പോകുന്നതിന്റെ മുന്നോടിയായി മനസ്സിലാക്കാം.
നിങ്ങളുടെ വീടിന്റെ പരിസരത്ത് ചുവന്ന നിറത്തിലുള്ള കൃഷ്ണകുടിരം പൂക്കൾ വിരിഞ്ഞു നിൽക്കുന്നുവെങ്കിലും നന്മയാണ് വരാനിരിക്കുന്നത്. നിങ്ങളുടെ വീട്ടിലെ പശു പ്രസവിക്കുന്നതും ഈ സമയത്താണ് എങ്കിലും ഐശ്വര്യമായി കണക്കാക്കാം. ഈ ദിനങ്ങളുടെ അനുബന്ധിച്ചുള്ള ദിനങ്ങളിൽ ഏതെങ്കിലും ഒരു ദിവസം നാഗത്തിനേ സ്വപ്നം കാണുന്നതും നല്ല ലക്ഷണമാണ്.