കൈകൾ തരിപ്പ് മറ്റ് ചില രോഗങ്ങളുടെ ലക്ഷണമാണ് ഇവ ഏതൊക്കെ.

ശരീരത്തിൽ പലതരത്തിലുള്ള തരിപ്പും മരവിപ്പും അനുഭവപ്പെടാറുണ്ട്. ഇത് കൈകാലുകളിലും ഏത് ഭാഗത്ത് വേണമെങ്കിലും അനുഭവപ്പെടാം. പ്രമേഹ രോഗമുള്ള ആളുകളാണ് എങ്കിൽ കാലുകളിൽ പ്രത്യേകമായി ഇത്തരത്തിൽ തരിപ്പും മരവിപ്പും അനുഭവപ്പെടാം. ഒരു പെരുപരുപ്പ് ആണ് ഇവരിൽ ആദ്യമായി കാണപ്പെടുന്നത്.പ്രധാനമായും പ്രമേഹരോഗികളുടെ കാലുകൾക്കും സ്പർശനശേഷി കുറവായിരിക്കും ഇതിന് കാരണം. ഇവരുടെ സെൻസറിങ് ന്യൂറോൺസിന് തകരാർ സംഭവിക്കുന്നതാണ്.

   

ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകാനുള്ള പ്രധാന കാരണം. ഏതുതരത്തിലുള്ള ഞരമ്പുകളെയാണ് ഇത് ബാധിക്കുന്നത് അതിനനുസരിച്ച് ആയിരിക്കും ലക്ഷണങ്ങളും. അഗ്രഭാഗത്തുള്ള ന്യൂറോൺസിനെയാണ് ബാധിക്കുന്നത് എങ്കിൽ സ്പർശനശേഷി പെട്ടെന്ന് തന്നെ ഇല്ലാതാകും. വേദന, ചൂട്, തണുപ്പ് എന്നിവയെല്ലാം മനസ്സിലാക്കാൻ സാധിക്കാതെ വരുന്ന ഒരു അവസ്ഥയാണ് ഇത്. ഏതെങ്കിലും വസ്തുക്കൾ അമർത്തി ഒന്ന് പിടിക്കാനോ കനമുള്ള വസ്തുക്കൾ എടുക്കാനോ ഇവർക്ക് സാധിക്കില്ല.

കാരണം ഇവരുടെ കൈകളിൽ എപ്പോഴും ഒരു ഗ്ലൗസ് ഇട്ട പ്രതീതി ആയിരിക്കും ഉണ്ടായിരിക്കുക. മിക്കവാറും ഇത്തരം പ്രശ്നങ്ങളെല്ലാം തൈറോയ്ഡ് സംബന്ധമായ ബുദ്ധിമുട്ട് ഉള്ള ആളുകൾക്ക് കാണാറുണ്ട്. കിഡ്നി സംബന്ധമായ രോഗങ്ങളുടെ ഭാഗമായും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത് സാധാരണമാണ്. പ്രമേഹം ഇതിന് വലിയ ഒരു കാരണമാണ് എന്നത് ഏവർക്കും അറിയാം.

പലതരത്തിലുള്ള ഫിസിയോതെറാപ്പികളാണ് ഇതിനെ നല്ല ഒരു പരിഹാരമാർഗ്ഗം. വീട്ടിൽ സ്വയം ചികിത്സകൾ ഒന്നും ചെയ്യാതിരിക്കുന്നതാണ് ഉത്തമം. ഒരു ഡോക്ടറുടെ സഹായത്തോടെ ചികിത്സകളും തുടർന്ന് ഫിസിയോതെറാപ്പി ട്രീറ്റ്മെന്റുകളും ചെയ്യാം. ഈ ഫിസിയോതെറാപ്പി ചെയ്യുക വഴി ഞരമ്പുകൾക്ക് കൂടുതൽസെൻസേഷൻ പവർ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *