എത്ര കൊഴുപ്പുള്ള ശരീരവും ഇനി ഉരുക്കി കളഞ് സ്ലിം ബ്യൂട്ടി ആകാം.

ശരീരത്തിന് ഒരുപാട് ഭാരം വർധിക്കുന്ന സമയത്ത് ഇത് കോസ്മിറ്റിക്കലി മാത്രമല്ല ആരോഗ്യകരമായയും ആളുകളെ വളരെ മോശമായി ബാധിക്കുന്നുണ്ട്. പലർക്കും ഇത് മറ്റുള്ളവർ കാണുമ്പോൾ ഉള്ള ബുദ്ധിമുട്ട് മാത്രമാണ് അനുഭവപ്പെടാറുള്ളത് എന്നാൽ ഇവർ ഇവരുടെ ശരീരത്തിൽ ഉണ്ടാകുന്ന അവയവങ്ങളുടെ ക്ഷദത്തിനെയോ തകരാറുകളെ കുറിച്ച് മനസ്സിലാക്കാത്തതു കൊണ്ടാണ് ഇങ്ങനെ ചിന്തിക്കുന്നത്. പ്രധാനമായും അമിത ഭാരമുള്ള ആളുകളുടെ കിഡ്നി, ലിവർ, ഹൃദയം എന്നിവയെല്ലാം വളരെ പെട്ടെന്ന് രോഗത്തിനു അടിമയാകാൻ.

   

സാധ്യതയുണ്ട്. അമിതവണ്ണം ഉണ്ടാകുമ്പോൾ തന്നെ ശരീരത്തിൽ കൊളസ്ട്രോളിന്റെയും കൊഴുപ്പിന്റെയും അളവ് ക്രമാതീതമായി വർദ്ധിക്കും അതുപോലെതന്നെ പ്രമേഹം എന്ന രോഗത്തിനും ഇവർ അടിമയാകും. ഈ കാരണങ്ങളെല്ലാം ഇവരുടെ രക്തക്കുഴലുകൾ ബ്ലോക്കുകൾ ഉണ്ടാക്കുകയും ഇതുമൂലം ഹൃദയാഘാതം, സ്ട്രോക്ക് എന്നിവയെല്ലാം വന്നുചേരുകയും ചെയ്യാം.അമിതവണ്ണം മൂലം തന്നെ ഇവർക്ക് അല്പം നടക്കുമ്പോഴേക്കും കിതപ്പ് ഉണ്ടാകുന്ന അവസ്ഥകളെല്ലാം കാണാം. പല തരത്തിലുള്ള പ്രശ്നങ്ങളും ഇതേ ചൊല്ലി ഉണ്ടാകും.

ഏറ്റവും പ്രധാനമായും അമിതമായി ശരീരത്തിന്റെ ബാറ് വർധിക്കുന്ന സമയത്ത് അനുഭവിക്കുന്നത് ഇൻഫേർട്ലിറ്റി തന്നെയാണ്. പലതരത്തിലുള്ള ഹോർമോൺ വ്യതിയാനങ്ങളും അവരുടെ ശരീരത്തിൽ ഉണ്ടാകുന്നതാണ് ഇതിന്റെ അടിസ്ഥാനം. അമിതവണ്ണത്തിന് ഭാഗമായി തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങളും പിസിഒഡി സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകും എന്നത് തീർച്ചയാണ്. ഇത്തരത്തിലുള്ള ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി ഭക്ഷണ നിയന്ത്രണവും വ്യായാമ ശീലവും വർധിപ്പിച്ചെടുക്കുകയാണ് വേണ്ടത്.

ദിവസവും ഭക്ഷണം കഴിക്കുന്നതിന് അരമണിക്കൂർ മുൻപേ എങ്കിലും രണ്ടു ഗ്ലാസ് വെള്ളം കുടിച്ച ശേഷം, നല്ല രീതിയിലുള്ള ഫ്രൂട്ട്സ് സാലഡുകൾ കഴിക്കുക. പ്രധാനമായും കാലറി കുറവുള്ള ഫ്രൂട്ട്സുകൾ ഉൾപ്പെടുത്തുക. പേരക്ക, തണ്ണിമത്തൻ, കുക്കുമ്പർ, ക്യാരറ്റ് എന്നിവയെല്ലാം ഈ സാലഡിൽ ചേർക്കാം. ദിവസവും കുറഞ്ഞത് അരമണിക്കൂർ നേരമെങ്കിലും വ്യായാമത്തിനായി മാറ്റിവയ്ക്കണം. ഭക്ഷണത്തിൽ നിന്നും കാർബോഹൈഡ്രേറ്റ് പൂർണമായും ഒഴിവാക്കുകയാണ് ഏറ്റവും നല്ല മാർഗ്ഗം.

Leave a Reply

Your email address will not be published. Required fields are marked *